യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ കമലാ ഹാരിസിനെ പിന്താങ്ങുന്നുവെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ. അവരുടെ 'കൊളുത്തി വലിക്കുന്ന' ചിരി തനിക്കു ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാരിസ് രംഗപ്രവേശം ചെയ്യുന്നതിനു മുൻപ് പ്രസിഡന്റ് ബൈഡനെ പിന്താങ്ങുന്നു എന്നാണ് പുട്ടിൻ പറഞ്ഞിരുന്നത്. പഴയ തലമുറയുടെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സമീപനങ്ങൾ പ്രവചിക്കാൻ കഴിയുന്നതാണ് എന്നതാണ് കാരണം.
വ്ലാഡിവോസ്റ്റോക്കിൽ സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കവെ ഇപ്പോൾ ആരെയാണ് തുണയ്ക്കുന്നതെന്നു ചോദിച്ചപ്പോഴാണ് പുട്ടിൻ ഹാരിസാണ് നല്ലതെന്നു പറഞ്ഞത്. ഹാരിസിന്റെ ചിരി കണ്ടാൽ അവരുടെ ആഗ്രഹങ്ങൾ അനുസരിച്ചു കാര്യങ്ങൾ നീങ്ങുന്നുവെന്നു കരുതാമെന്നു പുട്ടിൻ പറഞ്ഞു.
എന്തായാലും റഷ്യയ്ക്കു ഇതിൽ പങ്കൊന്നുമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വോട്ടർമാരാണ് തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനത്തെ നമ്മൾ മാനിക്കും.
റഷ്യക്കെതിരെ ഏറ്റവുമധികം ഉപരോധങ്ങൾ കൊണ്ടുവന്ന ട്രംപിനോട് താല്പര്യമൊന്നുമില്ല. ഹാരിസിന്റെ രീതികൾ കണ്ടാൽ അവർ അത്തരം നടപടികൾക്കു പോകുമെന്നു കരുതുന്നില്ല.
Putin backs Harris