ഹൈന്ദവ വിശ്വാസത്തിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന സേവാ ഇന്റർനാഷനൽ സെപ്റ്റംബർ 11 ദേശീയ സേവന ദിനത്തിൽ അമേരികോപ്‌സുമായി സഹകരിക്കും. 9/11 സ്മരണ ഉണർത്തുന്ന ഐക്യവും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിച്ചു 17 സേവാ ചാപ്റ്ററുകൾ 49 പരിസ്ഥിതി-സാമൂഹ്യ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
പാർക്കുകൾ വൃത്തിയാക്കുക, തൈകൾ നട്ടു പിടിപ്പിക്കുക, റീസൈക്ലിങ് നടത്തുക, പരിസ്ഥിതി ബോധവത്കരണം നടത്തുക, എന്നിങ്ങനെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ന്യൂ ജേഴ്സിയിലെ ചെസ്റ്റർഫീൽഡിൽ സേവാ ഇന്റർനാഷനൽ ഒരു 9/11 സ്മാരകം പണിയാൻ നേതൃത്വം നൽകുന്നുണ്ട്. അമേരിക്കയുടെ കരുത്തിന്റെ പ്രതീകമാവും അത്.
Seva to join 9/11 observation