Image

ദേവദൂതൻ അൻപതാം ദിവസത്തിലേക്ക്

Published on 06 September, 2024
ദേവദൂതൻ അൻപതാം ദിവസത്തിലേക്ക്

ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകള്‍ പിന്നിടുമ്ബോള്‍ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്.

മറ്റു ഭാഷകളില്‍ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കേരളത്തിന് പുറമേ ജി സി സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച കളക്ഷൻ നേടിയിട്ടുണ്ട് ഇതിനകം ദേവദൂതൻ.

2000ല്‍ ആദ്യമായി റിലീസ് ചെയ്ത ദേവദൂതൻ  പല കാരണങ്ങള്‍ കൊണ്ടും  അന്ന് പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും. കോവിഡ് കാലത്തായിരുന്നു ദേവദൂതനെക്കുറിച്ചുള്ള ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചർച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവർത്തകരും സിനിമ പ്രേമികളും ഒരുപോലെ എത്തുകയായിരുന്നു.

അങ്ങനെ ദേവദൂതൻ വീണ്ടും തീയറ്ററില്‍ എത്തിക്കാനുള്ള അവസരം ‘ഹെെ സ്റ്റുഡിയോസ്’ എന്ന സ്ഥാപനത്തിന്റെയും അതിൻെ ടീമിന്റേയും കൈകളിലെത്തി. സിബി മലയില്‍ സംവിധാനം ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക