എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക്. 90 ദിവസത്തെ കോഴ്‌സാണ് നടന്‍ ചെയ്യുന്നത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹൊറള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ സാങ്കേതികവിദ്യയില്‍ തനിക്ക് വലിയ താല്പര്യമാണുള്ളതെന്നും എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകുമെന്നും ഞാന്‍ ഒരു നടന്‍ മാത്രമല്ല ഒരു നിര്‍മ്മാതാവ് കൂടിയാണെന്നും നേരത്തെ തന്നെ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത് ഇന്ത്യന്‍2 ആണ്. ചിത്രത്തിന് വലിയ വിജയം നേടാന്‍ സാധിച്ചില്ല.