Image

നിര്‍മല്‍ ബേബി വര്‍ഗീസിന്റെ ടൈം ലൂപ്പ് ചിത്രം 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്' ഒ.ടി.ടിയില്‍

Published on 07 September, 2024
 നിര്‍മല്‍ ബേബി വര്‍ഗീസിന്റെ ടൈം ലൂപ്പ് ചിത്രം 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്' ഒ.ടി.ടിയില്‍

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത മലയാളം ടൈം-ലൂപ്പ് ഹൊറര്‍ ചിത്രമായ 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' ബുക്ക് മൈ ഷോ സ്ട്രീമിലും ആമസോണ്‍ പ്രൈം വീഡിയോയിലും സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ത്യയില്‍ ബുക്ക് മൈ ഷോ സ്ട്രീമിലും ഇന്ത്യ ഒഴികെ അമേരിക്ക, യൂ. കെ., ജര്‍മ്മനി, തുടങ്ങി 132 രാജ്യങ്ങളിലായി പ്രൈം വീഡിയോയിലുമാണ് ചിത്രം  ലഭ്യമാകുന്നത്.


വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തം ആറ് സുഹൃത്തുക്കള്‍ അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയില്‍ ഒത്തുകൂടുന്നതും, അവിടെ അവര്‍ ഒരു ഗുഹയില്‍ അകപ്പെട്ടുപോകുന്നതുമാണ്.


ചിത്രം ഇതിനോടകം തന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സില്‍ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നായകന്‍ ജെഫിന്‍ ജോസഫ് മഹാരാഷ്ട്രയിലെ ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹൊറര്‍ ഫിലിം, മികച്ച ഛായാഗ്രാഹകന്‍, മികച്ച സഹനടന്‍ (നിബിന്‍ സ്റ്റാനി) എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ഈ ചിത്രം നേടി. 2024-ലെ കാലബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു.


ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നു.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്‌സിങ് ആന്‍ഡ് റെക്കോര്‍ഡിങ്: ജസ്റ്റിന്‍ ജോസഫ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ, ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി.


Trailer: https://youtu.be/iro2w-1_3zE


Prime Video: bit.ly/DCPrimeVideo

BookMyShow: bit.ly/DCBookMyShow
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക