ഫിലഡല്‍ഫിയ: തരംഗം മ്യൂസിക് ആന്റ് മീഡിയാ
ആര്‍ട്സിന്റെ ബാനറില്‍ ഫിലഡല്‍ഫിയയിലെ ബിജു ഏബ്രഹാം സംഗീത സായാഹ്നം
ഒരുക്കുന്നു.'' യേശുവേ നിനക്കായ് എന്‍ സംഗീതം'' എന്ന്
പേരിട്ടിരിക്കുന്നഗാനമേള ആഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്.
ഫിലഡല്‍ഫിയ അസ്സെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ഗാന
വിരുന്ന്. പുതിയ ഗാന സീ ഡി പ്രകാശിപ്പിക്കും. ഫിലഡല്‍ഫിയ മാര്‍ത്തോമ
ചര്‍ച്ചിലെ മുന്‍ വികാരി റവ. ഫിലിപ് ജോര്‍ജ് രചിച്ച് സംഗീതം നല്കിയ ഗാന
മാലികയാണ് അവതരിപ്പിക്കുക. സുജാത, മാര്‍ക്കോസ്, കെസ്റ്റര്‍ , ഐഡിയാ
സ്റ്റാര്‍ സിങ്ങര്‍ ഫെയിം അന്‍ജു എന്നിവരും ഫിലഡല്ഫിയയിലെബിജു ഏബ്രാഹവും
ബെസ്സീ മാത്യൂവും പാടിയ പാട്ടുകളാണ് സി ഡിയിലുള്ളത്. ഗാന
സായാഹ്നത്തിലെവരുമാനം ജീവകരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്ന് ബിജു
അറിയിക്കുന്നു. ഏവരേയും സംഗീത സായാഹ്നത്തിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു.
കൗണ്ടറില്‍ ലഭിക്കുന്ന ടിക്കറ്റിനും കൂടുതല്‍വിവരങ്ങള്‍ക്കും
tabraham2006@gmail.com