മലയാള സിനിമയില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കാഞ്ഞങ്ങാട് സ്വദേശിയായ വരുണ്‍ രവീന്ദ്രന്‍. 2022 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ 'വഴിയെ'യിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് വരുണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാം ചിത്രമായ ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ് ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയിലും ബുക്ക് മൈ ഷോ സ്ട്രീമിലും ലഭ്യമാണ്.
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'വഴിയെ' പരീക്ഷണ ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ചര്‍ച്ചയായ ചിത്രം ദ എക്കണോമിക്‌സ് ടൈംസ് പുറത്ത് വിട്ട മികച്ച 10 മലയാള സിനിമകളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
ബിരുദ പഠനത്തിന് ശേഷം ഫോട്ടോഗ്രാഹിയില്‍ ഡിപ്ലോമ ചെയ്ത വരുണ്‍ മുമ്പ് ധാരാളം ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത വ്യക്തിയാണ്. വരുണ്‍ ക്യാമറ ചലിപ്പിച്ച 'മിറര്‍ ഓഫ് റിയാലിറ്റി', 'മാറ്റം ദി ചേഞ്ച്' തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലിം ആപ്പിള്‍ ടിവിയിലും റിലീസ് ചെയ്തിരുന്നു. ഇവ ധാരാളം വിദേശ ചലച്ചിത്ര മേളകളിലും തിരഞ്ഞെടുത്തിരുന്നു.
വരുണ്‍ ഇപ്പോള്‍ നവംബറില്‍ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. മലയാളത്തിലും തമിഴിലും കന്നഡയിലുമായി ധാരാളം പ്രോജക്ടുകള്‍ ചര്‍ച്ചയിലാണ്. അശ്വിനിയാണ് വരുണിന്റെ ഭാര്യ. ഇവര്‍ക്ക് അനാര്‍ക്കലി എന്ന മകളുണ്ട്.