പൊന്നോണക്കാലത്തു മലയാളിക്ക് ഹൃദയത്തോട് ചേർത്ത് വെക്കുവാൻ സുന്ദരമായൊരു ഓണപ്പാട്ട്- “പൊന്നോണ പൂക്കാലം” യൂട്യൂബിൽ തരംഗമാവുന്നു. നവാഗത എഴുത്തുകാരിൽ പ്രതീക്ഷ ഉണർത്തുന്ന ഭാഷക്കുടമയായ ഷെറിൻ ജോബി യുടെ മനോഹരമായ വരികൾക്കു ബിനുരാജ് മെഴുവേലി സംഗീതം നൽകിയിക്കുന്നു.
ഓണം എല്ലാ മലയാളിക്കും സുന്ദരമായൊരു ഭൂതകാലത്തിന്റെ ഓർമ്മയും പുതിയകാലത്തിന്റെ പ്രതീക്ഷയും ആണ്. ഈ ഓണപ്പാട്ട് അത്തരം ഒരു വൈകാരിക തലത്തിൽ നമ്മെ എത്തിക്കും എന്ന് നിസംശയം പറയാം.
‘നാദമനോഹര താളലയാമൃത ശീലുകൾ നിറയും നാടായി, മധുമയ മലരിന് നറുമണമൊഴുക്കും പൂത്തിരുവോണമായ് ‘ എന്നിങ്ങനെയുള്ള ചടുലമായ വരികൾ ചിങ്ങമാസത്തിലെ പൊന്നിൻ നിറമാർന്ന പ്രഭാതവും, പൂക്കൾ നിറഞ്ഞ തൊടിയും, പൂക്കളം ഒരുക്കുന്ന കുട്ടികളും, സദ്യവട്ടങ്ങളും, ഓണക്കാലത്തെ വൈവിധ്യമാർന്ന കളികളും, വൈകുന്നേരങ്ങളിലെ സൗഹൃദ സദസ്സുകളും എല്ലാമെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രശസ്ത പിന്നണിഗായകൻ മധുബാലകൃഷ്ണൻ ന്റെ അനുപമമായ ആലാപനം ഈ ഓണപ്പാട്ടിന്റെ മറ്റൊരുതലത്തിൽ എത്തിച്ചിരിക്കുന്നു. പ്രവാസി മലയാളി യായ ജെറീഷ് ജോസും ജയകൃഷ്ണൻ മൊഴിയോട്ടും ചേർന്ന് ഒരുക്കിയിരിക്കുന്ന ഹൃദ്യമായ ഈ ഓണപ്പാട്ട് നിങ്ങളുടെ പ്ലേലിസ്റ്റ് ചേർത്ത് ആസ്വദിക്കൂ
Youtube Song Link -
https://youtu.be/q_8e15ZPdZo?si=1Uat2O1e3BHAGkjm