Image

കേറി വാടാ മക്കളെ ഞാൻ താൻ അക്കരകാഴ്ചകളിലെ അഞ്ഞൂറാൻ (ജോസ് കാടാപുറം)

Published on 11 September, 2024
കേറി വാടാ മക്കളെ ഞാൻ താൻ  അക്കരകാഴ്ചകളിലെ അഞ്ഞൂറാൻ (ജോസ് കാടാപുറം)

അവിചാരിതമായി ന്യൂയോർക്കിലെ ജിമ്മിജോർജ് വോളി ബോൾ  മത്സരം നടക്കുമ്പോളാണ് പൗലോസ് ചേട്ടനെ (അക്കരകാഴ്ചയിലെ അപ്പച്ചൻ) കണ്ടത്.  കളിക്കാൻ വന്നവരും കളി കാണാൻ വന്നവരും ഒക്കെ അപ്പച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു.  എല്ലാവരുടെയും  കൂടെ ഫോട്ടോ  എടുത്തു.

അമേരിക്കയിലും യുറോപിലും ഉള്ള ചെറുപ്പക്കാർക്ക് 'അക്കരകാഴ്ച'യിലെ അപ്പച്ചനെ അത്രത്തോളും സ്നേഹമാണ്.  'അക്കരകാഴ്ച' സീരിയൽ കഴിഞ്ഞിട്ട് വര്ഷങ്ങളായെങ്കിലും സീരിയലും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രവാസി മനസിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.

ചിലപ്പോൾ തോന്നും മലയാളത്തിന്റെ അഭിനയ മികവ് ആയ തിലകനെക്കാളും  ഗോഡ്ഫാദറിലെ  അഞ്ഞൂറാനെക്കാളും  (എൻ എൻ പിള്ള)  ഇഷ്ടം  അക്കരകാഴ്ചയിലെ അപ്പച്ചനോടാണന്ന്. കൊടുക്കുന്ന റോൾ ഇത്രെയും അനായാസേന ഭംഗിയാക്കുന്ന മറ്റൊരു നടൻ പ്രവാസി മണ്ണിലില്ല . അതുകൊണ്ടാണല്ലോ  അക്കരകാഴ്ചയിലെ  അഭിനയം  കണ്ടിട്ടിട്ട് പൗലോസിനെ കേരളത്തിലെ മികച്ച സംവിധായകൻ  നാട്ടിലേക്കു ക്ഷണിച്ചത്.

തിലകന്റെ അഭാവത്തിൽ ഒരു പക്ഷെ മലയാള സിനിമയിൽ മറ്റൊരു അഞ്ഞൂറാനായി തിളങ്ങിയേനെ ഈ അങ്കമാലി മഞ്ഞപ്രകാരൻ പൗലോ. എന്നാൽ  കുടുംബം   വിട്ടു അമേരിക്കയിൽ നിന്ന് പോകാൻ  താല്പര്യമില്ലാത്തതിനാൽ ആ അവസരങ്ങൾ ഒക്കെ വേണ്ടെന്നു വച്ചു. ഒരു   നല്ല ഒരു നടനെ  മലയാള സിനിമക്ക് നഷ്ടപ്പെട്ടുവെന്നർത്ഥം.

ഭാര്യ അന്നമ്മ, മക്കൾ ജിമ്മിയും   റെജിയും കൊച്ചു മക്കളുമായി തന്റെ തട്ടകമായ ന്യൂജേഴ്‌സിയിൽ താമസിക്കുന്ന  പൗലോസ് പാലാട്ടി 8 മക്കളിൽ മുത്തവനാണ്.  രണ്ടാൾ  ഒഴികെ എല്ലാവരും പ്രവാസികൾ.  എല്ലാവരെയും ഇവിടെ എത്തിച്ചത് പൗലോസും ഭാര്യയുമാണ്.  1970 കളിൽ അമേരിക്കയിൽ എത്തിയ പൗലോസ്  ബോംബെയിൽ സ്റ്റെനോഗ്രാഫറായിരുന്നു.  നഴ്സയിരുന്ന ഉഴവുർ സ്വദേശി അന്നമ്മയെ വിവാഹം ചെയിതു രണ്ടാളും ഇവിടെ എത്തി.  മക്കൾ രണ്ടാളും ഫാർമസിസ്റ്.

എബിസി ചാനലിൽ  23 വർഷത്തെ ജോലി കഴിഞ്ഞു റിട്ടയേർഡ് ജീവിതം ആസ്വദിക്കുന്നു. മീഡിയ രംഗത്തും പൗലോസിന്റെ കയ്യൊപ്പുണ്ട് എന്നർത്ഥം. സഹോദരങ്ങളിൽ ഒരാളായ   ദേവസി പാലാട്ടിയും ഒന്നാന്തരം നടനാണ്. അക്കരകാഴ്ചയിൽ  ഇൻഷുറൻസ് ഗോപിയുടെ വേഷത്തിൽ തിളങ്ങി.

1990 കളിൽ മലയാളികളെ  സംഘടിപ്പിച്ചു ഒരു വോളിബോൾ  ടീം ഉണ്ടാക്കി ന്യൂജേഴ്‌സിയിൽ  കുറെ വർഷങ്ങൾ ടീം മാനേജറായി പൗലോസ് തിളങ്ങി. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റനായിരുന്ന സുകുമാരൻ ന്യൂജേഴ്‌സിയിൽ എത്തിയതോടെ പാലാട്ടിയുടെ  ടീം എവിടെ കളിച്ചാലും ജയം ഉറപ്പായിരുന്നു. വൈകിട്ട് വോളീബോൾ  പ്രാക്ടിസിനിടയിൽ  കണ്ടു മുട്ടിയ പി ടി  ചാക്കോ മലേഷ്യയുടെ  അഭ്യർത്ഥനപ്രകാരം 'പ്രമാണി' എന്ന നാടകത്തിൽ കാർന്നോരുടെ റോളിൽ അഭിനയിച്ചു  പൗലോസ് പ്രേക്ഷകഹൃദയം കവർന്നു. ഗായകൻ യേശുദാസിന്റെ വരെ അഭിനന്ദനം പിടിച്ചു പറ്റി. റോച്ചെസ്റ്റർ ഫൊക്കാന കൺവെൻഷനിൽ ആ നാടകം അരങ്ങേറി.

പിന്നീട ഈയിടെ അന്തരിച്ച ടി.എസ് . ചാക്കോ നേതൃത്വം നൽകിയ  നാടകം കറുത്ത വെളിച്ചത്തിൽ  (രചന ടി എൽ  ജോസ്) യാചകന്റെ റോൾ. തുടർന്ന്  ഇവരെന്റെ പൊന്നോമനകൾ, അക്കല്ദാമ , കുമ്പസാരം, അയൽക്കൂട്ടം,അരകള്ളൻ  മുക്കാൽ കള്ളൻ (ദേവസ്യ പാലാട്ടിയുടെ സംവിധാനത്തിൽ)  കുറവൻ  പാറ കുറത്തി പാറ, ആയില്യം കാവിലെ പൊന്നി    എന്നി നാടകങ്ങൾ വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചു് അവിസ്‌മരണീയ നടനവൈഭവത്തിന്റെ  വെന്നിക്കൊടി പാറിച്ചു.

പൗലോസിന്റെ ശബ്ദത്തിന്റെ മികവ്  അപാരമാണ്. എൻ എഫ് വര്ഗീസ് , തിലകൻ, മമ്മൂട്ടീ എന്നിവരുടെ ഡയലോഗ് പ്രെസെന്റഷന് സമാനമാണ്  അത്.

അക്കരകാഴ്ചയിൽ 18 മത് എപ്പിസോഡിൽ ഇതിലെ നായകൻ മലയാളികൾക്ക് സുപരിചിതനായ ജോസ് കുട്ടി വലിയകല്ലുങ്കലാണ് (ജോർജ് തേക്കുംമൂട്ടിൽ)   അപ്പച്ചനായി  അഭിനയിക്കാൻ പൗലോസിനെ  കൊണ്ടുവന്നത്. നിരവധി നാടകങ്ങളിൽ ജോസിനൊപ്പം അഭിനയിച്ച പരിചയമാണ്  അക്കരകാഴ്ചയിലേക്കു ക്ഷണിക്കാൻ കാരണം.

പിന്നീട് അങ്ങോട്ട് അക്കരകാഴ്ചയിലെ അപ്പച്ചൻ ജനഹൃദയങ്ങളിൽ നടന്നു കയറി. ഹാലോവിൻ എപ്പിസോഡിൽ  ട്രിക്ക് ഓർ ട്രീറ്റ് മിട്ടായി വാങ്ങാൻ മുഖം മൂടി വച്ച്  വീടുകളിൽ കയറുന്ന അപ്പച്ചനെ ഹാലോവിൻ എപ്പിസോഡിൽ  ട്രിക്ക് ഓർ ട്രീറ്റ് മിട്ടായി വാങ്ങാൻ മുഖം മൂടി തരിച്ചു വീടുകളിൽ കയറുന്ന അപ്പച്ചൻ  ജോർജ്  കുട്ടിയോട്    പറയുന്ന ഒരു ഡയലോഗ് പ്രശസ്തമാണ്.  എടാ നീ നാട്ടിൽ പോകുമ്പോൾ ഡോളർ കടയിൽ നിന്ന് വാങ്ങിക്കുന്ന പരട്ട കാൻഡിഅല്ല,  ഇത് ഒന്നാന്തരം കാൻഡി.  ഇനി ഞാൻ തിരിച്ചുപോകുമ്പോൾ  ട്രിക്ക് ഓർ ട്രീറ്റ് കാൻഡി മതി ...  

ഇതിനു ശേഷം അമേരിക്കൻ മലയാളികൾ നാട്ടിൽ പോകുമ്പോൾ ഡോളർ ഷോപ്പിൽ നിന്ന് കാൻഡി മേടിക്കുന്നതു നിർത്തിഎന്ന് സംസാരം. പകരം  കോസ്‌കോയിൽ നിന്നും  നിന്നും മറ്റുമായി. ഏതായാലും പിന്നീട് ഓരോ എപ്പിസോഡിലും അപ്പാപ്പനെ തിരക്കി  സോഷ്യൽ മീഡിയയിലും  കൈരളിടിവിയിലും അന്വേഷണമായി.

എപിസോഡ് ഷൂട്ടിങ്നിടയിൽ  അപ്പച്ചന് അത്യാവശ്യമായി നാട്ടിൽ പോകണം. ഷൂട്ടിങ് മുടങ്ങുമെന്നായപ്പോൾ  അപ്പച്ചൻ  അസുഖമായി ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന എപ്പിസോഡ് എഴുതി ഷൂട്ട് ചെയ്യേണ്ടി വന്നു . ഓർക്കുമ്പോൾ രസകരമായ എത്ര അനുഭവങ്ങൾ.

അക്കരകാഴ്ച   ഉണ്ടാകുന്നതിനു  കാരണക്കാരനായ രാജൻ ചേട്ടൻ  ഈ ലേഖകനെ കാണാൻ വന്നില്ലിയിരുന്നെങ്കിൽ ഒരു പക്ഷെ അക്കരക്കാഴ്ച  ഫലത്തിൽ ഉണ്ടകില്ലായിരുന്നു. ഇതിന്റെ സംവിധായകൻ അബി വര്ഗീസിന്റെ  പിതാവ് ആയിരുന്നു അദ്ദേഹം. ഒന്നാന്തരം ചെറുകഥകൾ രാജൻ സംഗമം എന്ന പേരിൽ  മലയാളം പാത്രത്തിൽ  എഴുതുമായിരുന്നു.

അന്ന് എന്നെ രണ്ടു സിഡികൾ ഏല്പിച്ചു.  മകൻ അബിയുടെ അതുല്യ പ്രതിഭ അതിൽ തെളിഞ്ഞു നിന്നു.   ഇപ്പോഴും ആ സിഡികൾ   കൈരളിടിവിയിൽ സൂക്ഷിക്കുന്നു.  ഞങ്ങൾക്ക് പിഴച്ചില്ല. കൈരളി ടിവിയും , ജോൺ ബ്രിട്ടാസും ഞാനും അത് അമേരിക്കൻ ടൈമിൽ സംപ്രേക്ഷണം ചെയിതു 50 എപ്പിസോഡുകൾ. കാഴ്ചക്കാരായി ലക്ഷങ്ങൾ ഓരോ എപ്പിസോഡുകളും ഹൃദയത്തിൽ ഏറ്റുവാങ്ങി. കൈരളി ടിവി ഓരോ എപ്പിസോഡും പലതവണ റിപീറ്റ്‌ ആയി ടെലികാസ്റ് ചെയിതു . അത് ഹിറ്റാവുകയായിരുന്നു.

മൻഹാട്ടനിൽ സിനിമ പഠിച്ച  അബി വര്ഗീസിലൂടെ   മികച്ച സിറ്റ് കോമുകൾ ഉണ്ടായി. സ്ക്രിപ്റ്റുകൾ എഴുതിയ അജയൻ  വേണുഗോപാൽ, ജോർജ് കാനാട്ട്, അപ്പച്ചനോടാപ്പം അഭിനയിച്ച  ജോസ്‌കുട്ടി, സജിനി , ഗ്രിഗറി ഇവരൊക്കെ പ്രധാന റോളുകളിൽ വേഷമിട്ടു. ദേവസി  പാലാട്ടി , തമ്പി ആന്റണി, പീറ്റർ നീണ്ടൂർ, ഗ്രേസി ഊരാളിൽ തുടങ്ങിയവർ സഹനടരായി.  കൂടെ  മികച്ച കുറെ ചെറുപ്പക്കാരായ  കലാകാരൻമാർ. ഇവർക്കിടയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളിൽ ഞാനും (ജോസ് കാടാപുറം)

എല്ലാവരും   കഷ്ട്ടപെട്ടു. അതിനു ഫലവും  കിട്ടി.   പ്രവാസികൾക്കിടയിൽ ഇത്രെയും കാഴ്ചക്കാരെ സമ്മാനിച്ച മറ്റൊരു   സീരിയലും ഉണ്ടായിട്ടില്ല .. 82 വയസിൽ എത്തി നിൽക്കുന്ന പൗലോസ് പാലാട്ടിയെന്ന  ഈ അതുല്യ   കലാകാരനെ ഒന്ന് ഓർമിച്ചു എന്ന് മാത്രം.
 

Join WhatsApp News
Mini 2024-09-11 17:51:07
Evergreen serial. Still watching. It should have continued.
Benny 2024-09-11 19:38:52
Congrats!
മനോഹർ thomas 2024-09-12 21:06:23
അക്കരക്കാഴ്ചകൾ വന്നുപോയിട്ടു വളരെ നാളുകൾ ആയെങ്കിലും അതിലെ അഭിനയവും കഥാപാത്രങ്ങളും മലയാളി മനസ്സിൽ ഇടം നേടിയതുകൊണ്ടാണ് നാട്ടിൽ ചെല്ലുമ്പോൾ ആളുകൾ .അതിനെപ്പറ്റി ചോദിക്കുന്നത് പൗലോസ് അഭിനയിച്ച അപ്പച്ചൻ എന്ന കഥാപാത്രം എന്നും മനസ്സിൽ നിലനിൽക്കും . ജോസ് കടപുരത്തിന്റെ ശ്രമം കൊണ്ടാണ് അങ്ങിനെ അമേരിക്കൻ ജീവിത ഗന്ധിയായ ഒരു സീരിയൽ ഉണ്ടാക്കാൻ കഴിഞ്ഞത് . അക്കാര്യത്തിൽ ജോസിന് എന്നും അഭിമാനിക്കാം !!!!
Mary mathew 2024-09-13 18:42:33
We really like to see more Akkarakazhchakal series .Is there any possibility Please a kind request .Still I am watching sometimes the old ones .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക