ഇന്നലെ ഫിലാഡെൽഫ്യയിൽ A B C സംഘടിപ്പിച്ച പ്രസിടൻറ്റ്മാർ തമ്മിൽ ഒരു ഡിബേറ്റ്' അതിൽ നടന്നത് ഈ ലേഖകന്റെ നോട്ടത്തിൽ, വെറുമൊരു വാഗ്വാദം ഇതിന് ചോദ്യകർത്താക്കൾ എരുതീയിൽ എണ്ണയൊഴുക്കും മാതിരി. അതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചു തീനാളം വികസിപ്പിച്ചു.ചോദ്യങ്ങൾ തുടങ്ങുന്നത് രാജ്യതന്ത്രമെന്ന പേരിൽ, സ്ഥാനാർത്ഥികളുടെ മുൻകാല പിഴവുകൾ എടുത്തുകാട്ടി ഇനിയെന്തു ചെയ്യും .പൊതുജനതയെ സന്ധോഷിപ്പിക്കുന്ന നല്ലൊരു പ്രദർശനം.അതാണ് ഇന്നലെ നടന്നത്. ഒരാളിൻറ്റെയും വോട്ടു രേഖപ്പെടുത്തുന്നതിൽ എടുത്തിട്ടുള തീരുമാനം പാടെ മാറ്റുന്ന വാഗ്വാദ മക്സരത്തിൽ കണ്ടില്ല.
ഈ ചോദ്യങ്ങൾ , മത്സരിക്കുന്നവർ, തമ്മിൽ തമ്മിൽ, ചെളിവാരി എറിയുന്നതിനുള്ള ഒരവസരമാക്കി മാറ്റി. അല്ലാതെ കഴമ്പുള്ള ഒരു ഉത്തരവും അവിടെ കേട്ടില്ല .വാചക കസർത്തിൽ കമല ഹാരിസ് മുന്നിൽ എത്തി എന്നതിൽ സംശയമില്ല. ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരമൊന്നും ആരും പറഞ്ഞു കേട്ടില്ല.
ഉദാഹരണത്തിന് തെക്കൻ അതിർത്തി സംരക്ഷണം, അതിൽ നിലവിലുള്ള ഭരണത്തിനു പിഴപറ്റിയോ എന്ന ചോദ്യത്തിന് കമല പറയുന്നത് അത് മുൻകാല പ്രസിടൻറ്റ് ട്രംപിൻറ്റെയും ഇപ്പോഴത്തെ ഹൗസ് ഓഫ് റെപ്രസെൻറ്ററ്റിവ്സ് അവരുടെ തെറ്റെന്ന്. നാലു മാസങ്ങൾക്കു മുൻപ് കോൺഗ്രസ്സിൽ ചർച്ച ചെയ്ത ബിൽ ട്രാപ് സ്വാധീനം നടത്തി മുന്നോട്ടു വിട്ടില്ല. ആ ബില്ല് പാസ്സായെങ്കിൽ ത്തന്നെയും അതുനടപ്പിൽ വരുത്തുന്നതിനുള്ള കാലതാമസം ഒന്ന്. കഴിഞ്ഞ മൂന്നു വർഷങ്ങളായി മുൻ നിയമങ്ങൾ റദ്ധാക്കിയ സാഹചര്യത്തിൽ നിരവധി മില്യൺ ഇല്ലീഗൽ കുടിയേറ്റക്കാർ എത്തിയിരിക്കുന്നു എന്ന വാസ്തവത്തിനു പ്രസക്തിയില്ല.
എന്നാൽ പരമാർത്ഥം, ബൈഡൻ ഹാരിസ് ഭരണം തുടങ്ങുമ്പോൾ അവർ മുൻ ബോർഡർ സംരക്ഷണ നിയമങ്ങൾ അസാധു ആക്കി കൂടാതെ രണ്ടു വർഷം കോൺഗ്രസ്സും പ്രസിഡൻസിയും ഡെമോക്രാറ്റ്സ് കയ്യടക്കിയിരുന്ന സമയം, ഒരു പുതിയ നിയമവും പാസാക്കുവാൻ ശ്രമിച്ചില്ല അതെന്തു കൊണ്ട്? അതുപോലുള്ള ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല .
അബോർഷൻ സംബന്ധിച്ച ചോദ്യം. അതിൽ നടന്ന തർക്കത്തിന് ഒരുപാട് സമയം ചിലവിട്ടു. അതിന് ഈ സമയം കാര്യമായ പ്രസക്തിയില്ല എന്നിരുന്നാലും. ഇതിൽ കമല സംസാരിച്ചു തെളിയുമെന്ന് ചോദ്യകർത്താക്കൾക്ക് അറിയാമെന്ന രീതിയിൽ. ട്രംപ് അബോഷനിൽ അയാളുടെ നിലപാട് പലേ വേദികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട് . സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് ഇതിൽ നിയമങ്ങൾ ഉണ്ടാക്കുവാൻ അവസരം നൽകിയിരിക്കുന്നു അവർ അതു അതു ഓരോ രീതികളിൽ നടപ്പിലാക്കുന്നു ഒരുസ്‌റ്റേറ്റും ഇതുവരെ അബോർഷൻ പൂർണ്ണമായും നിരോധിക്കുന്ന ഒരു നിയമവും പാസാക്കിയിട്ടില്ല.
ആ സാഹചര്യത്തിൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ അബോർഷൻ രാജ്യാന്ധിര തലത്തിൽ നിരോധിക്കും എന്ന് പറയുന്നത് അറിവില്ലായ്മ്മയോ സ്ത്രീ ജനത്തെ സ്വാധീനിക്കുന്നതിനുള്ള ഒരടവോ ? സ്റ്റേറ്റുകൾ രൂപീകരിക്കുന്ന നിയമങ്ങൾ നിലവിലുള്ള ഫെഡറൽ നിയമങ്ങൾക്ക് എതിരാണെങ്കിൽ മാത്രമേ പ്രസിഡന്റ്റിനോ കോൺഗ്രസ്സിനോ, ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഇടപെടുവാൻ പറ്റുള്ളൂ. കമലക്ക് ഇത് അറിഞ്ഞുകൂടെ ?
മറ്റൊന്ന് കമല മുൻകാലങ്ങളിൽ പലേ തവണ പൊതുവേദികളിൽ പലതിനും എതിരായും അനുകൂലിച്ചും പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ. ഒന്ന് ഫ്രാക്കിങ്, രണ്ട്‍ പോലീസ് ഡിഫൻഡ്, മൂന്ന് നിയമവിരുദ്ധ കുടിയേറ്റം അവ എന്തായിരുന്നു എന്ന് കേട്ട മാധ്യമങ്ങൾക്കു൦ ഒട്ടുമുക്കാൽ പൊതുജനതക്കും അറിയാം .അന്നു പറഞ്ഞതൊന്നും താൻ പറഞ്ഞിട്ടില്ല എന്ന നിഷേധമാണ് ഇന്നലെ കേട്ടത്.
പോളിസി സംബന്ധമായ ചോദ്യങ്ങൾക്ക് കമലയുടെ വാചക കാസർത്തു വിജയിച്ചു എന്നത് വാസ്തവം. പലതും പൊതുജനതക്ക് ഇഷ്ടപ്പെടും. വീട് വാങ്ങുന്നതിനുള്ള സഹായം, ബിസിനസ്സ് തുടങ്ങുന്നതിനുള്ള സൗജന്യo ഇതിനെല്ലാം ഒന്നാമത് നിരവധി ബില്യൺ ഡോളർ ഉണ്ടാകണം ഒന്നുകിൽ ടാക്സ് വർദ്ധിപ്പിക്കണം അല്ലെങ്കിൽ കൂടുതൽ പണം കടമെടുത്തു പൊതു ബാധ്യത കൂട്ടണം മൂന്നാമത് ഡോളർ അച്ചടി വർദ്ധിപ്പിക്കണം. ഇതെല്ലാം രാജ്യത്തെ നശിപ്പിക്കുന്ന വഴികളാണ് കൂടാതെ കോൺഗ്രസ്സ് സമ്മതിക്കുകയും വേണം.
പൊതുവെ ഹാരിസ് നല്ലൊരു പ്രകടനം അവതരിപ്പിച്ചു എന്നതിൽ ആരും സംശയിക്കേണ്ട.