ചൊവാഴ്ച രാത്രി നടന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വ്യക്തമായി പരാജയപ്പെടുത്തിയെന്നു സർവേകൾ പറയുന്നു. എന്നാൽ അതിന്റെ ഫലം തിരഞ്ഞെടുപ്പ് സർവേകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് ന്യൂ യോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നത്.
പോസ്റ്റിനു വേണ്ടി ലെഗേർ നടത്തിയ സർവേയിൽ പകുതിയിലധികം പേർ ഹാരിസിനെ വിജയിയായി കണ്ടു. ട്രംപിനു കിട്ടിയ വോട്ട് 29% ആണ്. രണ്ടു പേരും വിജയം കണ്ടില്ല എന്നാണ് 13% പറയുന്നത്.
ഡിബേറ്റിനു മുൻപ് നടത്തിയ സർവേയിൽ നിന്ന് 1% നേട്ടം ട്രംപിന് ഉണ്ടായെന്നാണ് സർവേ പറയുന്നത്. ഹാരിസിന്റെ പിന്തുണയിൽ മാറ്റമില്ല.
വോട്ട് ചെയ്യാൻ സാധ്യതയുള്ളവരിൽ 50% ഹാരിസിനെ പിന്തുണയ്ക്കുന്നു. ട്രംപിന്റെ കൂടെ 47% ഉണ്ട്. മൂന്നാമതൊരു സ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നാണ് 3% പേർ പറയുന്നത്.
ചൊവ്വാഴ്ചത്തെ ഡിബേറ്റ് 67.1 മില്യൺ ആളുകൾ കണ്ടു. 60% പേർ അതിനെ മികച്ചതായി വിലയിരുത്തി.
ലെഗേർ സർവേയിൽ 1174 പേരാണ് പങ്കെടുത്തത്. പിഴവ് സാധ്യത + അല്ലെങ്കിൽ - 2.72%.
Harris wins debate, but impact on election not seen