സെപ്റ്റംബർ 12
അയ്യപ്പപണിക്കരുടെ
ജന്മദിനം...
പ്രണയികളുടെ ലോകത്ത്
പകലുകള്‍ക്ക് അസ്തമനമില്ല...
രാത്രികള്‍ക്ക് അവസാനവും...
അവസാനമവസാനമവസാനമീയാത്ര...
അവസാനമവസാനമല്ലോ..? എന്ന് ഹൃദയം
പിളര്‍ക്കുന്ന ഉപചാരത്തോടെ കമിതാക്കള്‍
വിടചൊല്ലിയാലും പ്രണയത്തിന്‍റെ ലോകത്ത്
മനസ്സിനെ കൊളുത്തിവലിക്കുന്ന
വൈകാരികത അനശ്വരമായി
നിലനില്‍ക്കും...
മലയാള കവിതയില്‍ പ്രണയത്തിന്‍റെ വേറിട്ട
ഭാവാത്മകത സമ്മാനിച്ച ആധുനികനായ
കവിയായിരുന്നു അയ്യപ്പപണിക്കര്‍...
കവിതയില്‍ നിരവധി പരീക്ഷണങ്ങള്‍
നടത്തിയ പണിക്കരുടെ ‘പകലുകള്‍രാത്രികള്‍..’ എന്ന കവിതയ്ക്ക്
ഒരിക്കലും മരണമില്ല...
‘..നീ തന്നെ ജീവിതം സന്ധ്യേ..
നീ തന്നെ മരണവുംസന്ധ്യേ..’
‘നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോകുന്നു സന്ധ്യേ...’
എണ്‍പതുകളുടെ തുടക്കത്തില്‍
കേരളത്തിലെ കോളജ് ക്യാമ്പസുകളിലെല്ലാം
ഈ വരികളാണ് അലയടിച്ചിരുന്നത്...
ഭാവസാന്ദ്രവും പ്രണയാര്‍ദ്രവുമായ
അനുഭൂതിമണ്ഡലമാണ്
‘പകലുകള്‍രാത്രികള്‍’ സൃഷ്ടിച്ചത്...
‘‘..പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീവന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ..
കുന്നിന്‍റെ ചെരിവില്‍ കിടന്നുവോ നമ്മള്‍..?’’
‘‘..ഒരുവാതില്‍മെല്ലെ തുറന്നിറങ്ങുന്നപോല്‍..
കരിയില കൊഴിയുന്നപോലെഒരു
മഞ്ഞുകട്ടയലിയുന്ന പോലെത്ര..
ലഘുവായ് ലളിതമായ് നീ മറഞ്ഞു..? ’’