Image

ആന്ധ്രപ്രദേശിലും, തെലങ്കാനയിലും ഗോട്ട് കളക്ഷൻ കുത്തനെ ഇടിഞ്ഞു; നഷ്ട്ടം കോടികള്‍

Published on 12 September, 2024
ആന്ധ്രപ്രദേശിലും, തെലങ്കാനയിലും ഗോട്ട് കളക്ഷൻ കുത്തനെ ഇടിഞ്ഞു; നഷ്ട്ടം കോടികള്‍

തമിഴ് സിനിമയുടെ മുഖമായ  ആരാധകരുടെ സ്വന്തം ദളപതി വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.

വിജയ്‌യുടെ ഓരോ ചിത്രവും റിലീസാകുമ്ബോള്‍ ആരാധകർക്ക് ആഘോഷമാണ്. വിജയ്‌യുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ആണ്. ചിത്രം ഇറങ്ങി ഒരാഴ്ച തികയും മുന്നേ ബോക്സ് ഓഫീസിലും ഗോട്ടിന് ചലനം സൃഷ്ട്ടിക്കാൻ സാധിച്ചിരുന്നു. നാല് ദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 100 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.

തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ ദിനങ്ങളില്‍ 2.5 കോടി രൂപ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ എന്ന വാർത്തയാണ് പുറത്തുവരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഗോട്ടിന്റെ വിതരണാവകാശം 16 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിലൂടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്ട്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 5 നാണ് ചിത്രം റിലീസായത്. ആദ്യദിനം തന്നെ ഗോട്ടിന് ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടാൻ സാധിച്ചു. വെള്ളിയാഴ്ചയില്‍ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു എങ്കിലും അവധിദിനമായ ശനിയാഴ്ചയില്‍ വീണ്ടും വരുമാനമുയര്‍ന്നു.

വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 200 കോടി വരുമാനത്തിലേക്ക് കടക്കുകയാണ്. തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം എട്ടാമത്തെ തവണയാണ് 100 കോടി എന്ന നേട്ടം വിജയ് സ്വന്തമാക്കുന്നത്. എന്നാല്‍ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം തന്നെ ചിത്രം നേടിയത് 126.32 കോടി എന്നാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചിരുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഗോട്ട്.

വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായാണ് നായകനായി എത്തുന്നത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക