Image

ഹാരി പോട്ടറാകാം; ഓപ്പണ്‍ കാസ്റ്റിങ് കോള്‍ പ്രഖ്യാപിച്ച്‌ ജെ കെ റൗളിങ്

Published on 12 September, 2024
ഹാരി പോട്ടറാകാം; ഓപ്പണ്‍ കാസ്റ്റിങ് കോള്‍ പ്രഖ്യാപിച്ച്‌ ജെ കെ റൗളിങ്

ഹാരി പോട്ടർ സീരീസിന്റെ പുതിയ പതിപ്പിലേക്ക് ഓപ്പണ്‍ കാസ്റ്റിങ് കോള്‍ പ്രഖ്യാപിച്ച്‌ ജെ കെ റൗളിങ്. HBO-ടിവി സീരീസിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് ജെ കെ റൗളിങ്ങിൻ്റെ ഹാരി പോട്ടർ.

സീരീസിലെ പ്രധാന അഭിനേതാക്കള്‍ക്കായി ഓപ്പണ്‍ കാസ്റ്റിങ് കോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. പുതിയ തലമുറയിലെ ഹാരി പോട്ടർ, ഹെർമോയിൻ ഗ്രെഞ്ചർ, റോണ്‍ വീസ്‌ലി എന്നിവരെയാണ് പ്രൊഡക്ഷൻ ഹൗസ് തിരയുന്നത്. യു കെ, അയർലൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒൻപതിനും പതിനൊന്നിനും താഴെ പ്രായമുളള കുട്ടികളെയാണ് ഓപ്പണ്‍ കാസ്റ്റിങ് കോള്‍ വഴി അന്വേഷിക്കുന്നത്. ഹാരി പോട്ടറിൻ്റെ' വരാനിരിക്കുന്ന HBO ഒറിജിനല്‍ സീരീസ് അഡാപ്റ്റേഷനില്‍ കുട്ടികളെ തിരയുന്ന വിവരം നോവലിന്റെ രചയിതാവായ ജെകെ റൗളിങ് തന്നെയാണ് എക്സിലെ തന്റെ ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തിയത്.

കഥാപാത്രത്തിന് നിർണായകമായ ഒരു പ്രത്യേക സ്വഭാവം ആവശ്യമല്ലാത്തപക്ഷം അഭിനേതാക്കളുടെ പശ്ചാത്തലം, വംശം, ലിംഗ വ്യക്തിത്വം, വൈകല്യം, ലൈംഗിക ആഭിമുഖ്യം എന്നിവ പോലുള്ള വ്യക്തിഗത സവിശേഷതകളൊന്നും തന്നെ പരിമിതികളായി കാണേണ്ടതില്ലെന്ന് കുറിപ്പില്‍ പറയുന്നു. ഹാരിപ്പോട്ടർ കഥകള്‍ ആസ്വദിക്കുന്ന, അവിശ്വസനീയമാംവിധം കഴിവുള്ള കുട്ടികളെ നിങ്ങള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ പ്രതികരണം.

വാർണർ ബ്രദേഴ്‌സ് ടെലിവിഷനും ജെകെ റൗളിംഗിൻ്റെ ബ്രോണ്ടെ ഫിലിമും ചേർന്നാകും ഹാരി പോട്ടർ ടിവി സീരീസ് നിർമിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക