Image

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു

Published on 13 September, 2024
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടത് താനായതിനാലാണ് രാജിവയ്ക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഫെഫ്കയുമായിട്ടാണ് സമിതി അടുത്ത ചര്‍ച്ച നടത്തുന്നത്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക