ഇത് എഫ്.ബി.ഐ പഠനത്തിൽ പറയുന്നതാണ്. ഡൊണാൾഡ് ട്രംപ് പതിവായി ഉപയോഗിക്കുന്ന പദമാണ് "മൈഗ്രൻറ്റ് ക്രൈം " പലപ്പോഴുo അത് ഒട്ടുമുക്കാൽ മാധ്യമങ്ങളും പൊതുജനതയും കാര്ര്യമായി എടുക്കാറില്ല. "ട്രെൻ ഡി അർഗ്യൂഅ" വെനസ്‌ഴുലയിലെ, ഏറ്റവും വലിയ ഭീകര സംഘടന ഇന്നിതാ അമേരിക്കയിലും വേരുറപ്പിച്ചിരിക്കുന്നു. ഇപ്പോൾ കൂടുതലും ടെക്സസിൽ .
അതിർത്തി സംരക്ഷണ വകുപ്പ്കണക്കുകൾ പ്രകാരം, ഏതാണ്ട് 9 മില്യൺ വെനസ്‌ലൂല്യൻസ് അവിടത്തെ ഭരണം വെറുത്തും അല്ലാതെയും രാജ്യം വിട്ടിരിക്കുന്നു എന്ന് U N മനുഷ്യാവകാശ സമിതി കണക്കുകൾ പ്രകാരം.അതിൽ നല്ലൊരു ഭാഗം ലീഗിലും അല്ലാതെയും കഴിഞ്ഞ രണ്ടു വർഷങ്ങളായി അമേരിക്കയിൽ പ്രവേശിച്ചിരുന്നു. കൂടാതെ വെനസ്‌യുലൻ ഭരണ നേതാവ് മഡൂറോ അവിടത്തെ ജയിലുകൾ കാലിയാക്കി കുറ്റക്കാരെ അതിർത്തി കടത്തി വിട്ടിരിക്കുന്നു. അവർ അമേരിക്കയിൽ എവിടെല്ലാം എന്ന് ആർക്കും ഒരു പിടിയുമില്ല.
മുകളിൽ കാട്ടിയ ക്രൈം സംഘടനയുടെ 10 അംഗങ്ങൾ ഏതാനും ആഴ്ചകൾക്കു മുന്നിൽ നടന്ന രണ്ടു ന്യൂയോർക് പൊലീസുകാരെ വെടിവൈച്ച കേസിൽ പ്രതികൾ എന്ന് കാണുന്നു.ഇപ്പോൾ ഫ്ലോറിഡ, ടെക്സാസ് ,ഷിക്കാഗോ എന്നിവിടങ്ങളിലായി നൂറിലധികം കേസുകൾ ഇതുപോലുള്ളവരുടെ പേരിൽ ചാർജ് ചെയ്തിരിക്കുന്നു. ഇവർ പ്രധാനമായും അമേരിക്കയിൽ വന്നിരിക്കുന്നത് ഇവിടെ മയക്കുമരുന്നുകൾ വിൽക്കുക, പെൺ വാണിഭം പിള്ളേരെ കടത്തൽ അങ്ങിനെ പലതും.
ഒളിവിൽ നടക്കുന്ന ഇതിലെ മൂന്നു നേതാക്കളെ പിടിക്കുവാൻ സഹായിക്കുന്നവർക്ക് 12 മില്ലിയൻ പാരിദോഷികം FBI വാഗ്‌ദാനം നടത്തിയിരിക്കുന്നു. കൂടാതെ അനേകം വേറെ കുറ്റ കൃത്യങ്ങൾ മെയ്സീസ് , ജ്യൂവലറി കടകൾ മറ്റനേകം ബിസിനസുകൾ അതിക്രമിച്ചു കയറി കൊള്ളയടിക്കുക ഇവയിൽ പലതും പലേ പട്ടണ ഭരണാധിപർ കൂടുതൽ ഗൗരവത്തിൽ കാണുന്നില്ല എന്നുമാത്രം.
ന്യൂയോർക് പോലീസ് രഹസ്യാന്വേഷണ വിഭാഗ തലവൻ പറയുന്നു ഇതുപോലുള്ള ഒരു ക്രൈം തിരമാല ഇയാൾ തൻറ്റെ 20 വർഷ സേവനത്തിൽ കണ്ടിട്ടില്ല എന്ന് .ഇവർക്ക് ഇവിടെ വന്ന് അതിവേഗം വേണ്ടതിൽ കൂടുതൽ പണം നേടാം എന്ന ചിന്ത പരന്നിരിക്കുന്നു.അതാണ് ഈ കൂട്ടരെ ഇതുപോലുള്ള അതിക്രമങ്ങൾക്ക് പ്രേരണ നൽകുന്നത്.
ഇവർ മോഷ്ടിക്കുന്ന വസ്തുക്കൾ വാങ്ങി മറിച്ചു വിൽക്കുന്നതിനും ബിസിനസ്സുകൾ പൊന്തിവന്നിരിക്കുന്നു.US ന് വെനസ്യുലയുമായി നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ അവിടത്തെ പോലീസിനോടോ കോടതികളോടോ ഈ ഗാങ്ങുകളെപ്പറ്റി ചോദിച്ചു കൂടുതൽ മനസിലാക്കുവാനും പറ്റുന്നില്ല.
ഈ അടുത്ത കാലത്തുനടന്ന ലാറ്റിൻ അമേരിക്കൻ പോലീസ് മേധാവികളുടെ സമ്മേളനത്തിൽ ഈയൊരു ഗാങ്ങുകളുടെ പ്രവർത്തനങ്ങളും രീതികളും ഒരു പ്രധാന ചർച്ചാ വിഷയം ആയിരുന്നു. ഇവരെ പ്രധാനമായും നിരീക്ഷിക്കുന്ന രാജ്യങ്ങൾ കൊളംബിയ , ചിലി . "ട്രെൻ ഡി അർഗ്യൂഅ" വെനസ്‌ഴുലയിലെ ഏറ്റവും വലിയ ഭീകര സംഘടന അമേരിക്കയിൽ വളരുന്നു എന്നത് നിസാരമായി പറഞു തള്ളുവാൻ പറ്റില്ല എന്ന് നിരവധി പോലീസ് മേധാവികൾ ചൂണ്ടി കാട്ടുന്നു.
ഇവരെ നേരിടുന്നതിനും ശക്തി ഇല്ലാതാക്കുന്നതിനും അമേരിക്കയിൽ ഇവർക്കെതിരായി വെറുതെ വാചക കസർത്തു നടത്താതെ, ശക്തിയായി പ്രതിരോധിക്കുന്ന ഭരണവും നിയമ പാലകരെ തുണക്കുന്ന അധികാരികളും വരേണ്ടിയിരിക്കുന്നു.