Image

മലയാളത്തില്‍ മറ്റൊരു പരീക്ഷണം; സോംബി ചിത്രത്തിലൂടെ ഓസ്ട്രേലിയന്‍ താരത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റം

Published on 14 September, 2024
 മലയാളത്തില്‍ മറ്റൊരു പരീക്ഷണം; സോംബി ചിത്രത്തിലൂടെ ഓസ്ട്രേലിയന്‍ താരത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റം

മലയാളത്തില്‍ മറ്റൊരു സോംബി ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. തരിയോട്, വഴിയെ, ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റ്' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.

ഓസ്ട്രേലിയന്‍ ഇതിഹാസ താരം റോജര്‍ വാര്‍ഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. റോജര്‍ വാര്‍ഡിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ ചേര്‍ത്തുള്ള പോസ്റ്ററാണ് സംവിധായകന്‍ നിര്‍മല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തിറക്കിയത്. നിര്‍മലിന്റെ തന്നെ 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ചിത്രത്തിലൂടെ റോജര്‍ വാര്‍ഡ് ഇന്ത്യന്‍ സിനിമയിലെത്തുന്നുവെന്ന പ്രഖ്യാപനം മുമ്പ് വന്നിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും ആരംഭിച്ചിട്ടില്ല.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയും ബേബി ചൈതന്യയും കൂടി നിര്‍മ്മിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആക്ഷന്‍ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വര്‍ഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും.

ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, ഷലില്‍ കല്ലൂര്‍, നിബിന്‍ സ്റ്റാനി, ആകാശ് ആര്യന്‍, ഋതേഷ് അരമന, സുധാകരന്‍ തെക്കുമ്പാടന്‍, ശ്യാം സലാഷ്, ഉദയാകാന്ത് ആര്‍. ഡി., ഹര്‍ഷ വര്‍ഗീസ്, അരുണ്‍ കുമാര്‍ പനയാല്‍, രഞ്ജിത് രാഘവ്, അഖിലേഷ് കുന്നൂച്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ സംവിധായകനും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തമിഴ് സംഭാഷംണമൊരുക്കുന്നത് ഉദയാകാന്ത് ആര്‍. ഡി. യാണ്. സംഗീതം: രഞ്ജിത് കെ. ആര്‍., എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: അഭിലാഷ് കരുണാകരന്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ:  മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്സിങ് ആന്‍ഡ് റെക്കോര്‍ഡിങ്: ജസ്റ്റിന്‍ ജോസഫ്. മേക്കപ്പ്: വിനീഷ് ചെറുകാനം. അസോസിയേറ്റ് ഡയറക്ടര്‍: ഷംസുദ്ധീന്‍ വെള്ളമുണ്ട. അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്.

 

Official Facebook post: https://www.facebook.com/share/p/TEmNQnHFMdX33Mo4

Official Insta post: https://www.instagram.com/p/C_4fyV_yfrR

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക