തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.
താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
തന്റെ 69ാം ചിത്രത്തോടെ അഭിനയം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. 'ദളപതി 69' എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുണ് സഹനിർമാണം. ഈ വർഷം ഒക്ടോബറില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ഒക്ടോബറില്‍ റിലീസും ചെയ്യും. വിജയ്‌യുടെ അവസാനചിത്രം എന്ന നിലയിലാണ് 'ദളപതി 69' ആരാധകർ നോക്കിക്കാണുന്നത്.
നേരത്തെ, താരത്തിന് ആദർമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ ആണ് ദ ലവ് ഫോർ ദളപതി എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.