Image

ഓണം / ചെറുകഥ ബദ്റുൾ മുനീർ. തിലകൻ കാര്യാട്ടുകര. വര :പി ആര്‍ രാജന്‍

Published on 15 September, 2024
ഓണം / ചെറുകഥ   ബദ്റുൾ മുനീർ.   തിലകൻ കാര്യാട്ടുകര.  വര :പി ആര്‍ രാജന്‍


ദലമർമ്മരങ്ങളിൽ പോലും പഞ്ചാക്ഷരീ മന്ത്രം നിറയുന്ന
വാരണാസിയിലെ പഞ്ച ഗലികളിലൊന്നിൽ കാലപ്പഴക്കത്തിൻറെ ക്ഷീണം
ബാധിച്ച വീടിൻറെ വരാന്തയിലിരുന്നു എരുക്കിൻ പൂക്കളാൽ മാല്യങ്ങൾ
തീർക്കുകയായിരുന്നു മുനി. പകൽസമയത്തുപോലും പ്രകാശം കടന്നുവരാൻ
മടിക്കുന്ന ഇടുങ്ങിയ അഞ്ചു വഴിത്താരകൾ സംഗമിക്കുന്ന വാരണാസിയിലെ
ഏക ഇടം. കാലം മടിച്ചു നിൽക്കുന്ന ഗലികളിൽ ഒരിക്കലും തെളിഞ്ഞ
ചായങ്ങൾക്ക് ഇടമില്ലായിരുന്നു. .നിര നിരയായ് തീർത്ത മൺ
ചുവരുകൾക്കിടയിൽ എന്നോ കൂടിയേറിയവർ മൃതിയുടേയും
മറവിയുടേയും കവാടങ്ങൾ കടന്നു പോയ്മറഞ്ഞപ്പോൾ ഇന്നുള്ളവർ
അമരക്കാരായി. ഗലികളിലെ ഇടുങ്ങിയ മുറികളിൽ വൈദ്യുതി പ്രകാശം
ചൊരിഞ്ഞതു് ഈ അടുത്ത കാലത്താണ്. കരിങ്കൽ പാളികൾ പാകിയ
നടവഴികൾ. അവക്കിരു പുറവും അടുക്കും ചിട്ടയുമില്ലാത്ത ഗേഹങ്ങൾ.
അവയുടെ മുൻവശം വരാന്തകൾ മിക്കവാറും കച്ചവട സ്ഥാപനങ്ങളാണ്.
അവയില്‍ ഒന്നിൻറെ വഴിത്താര നീളുന്നതു കാശി വിശ്വനാഥൻ സകല
പ്രപഞ്ച രഹസ്യങ്ങളേയും ഉള്ളിലൊതുക്കി തൃകാലങ്ങളെ സാക്ഷിയാക്കി
വാണരുളുന്നിടത്തേക്കാണ്. മുന്നിലിരുന്ന മൂന്നു മരപ്പാത്തികളിലൊന്നിൽ
കുമിഞ്ഞുനിന്ന എരുക്കിൻ പൂക്കുലകളിൽ ഒന്നിൽനിന്നും പൂക്കൾ
ഓരോന്നായ് ശ്രദ്ധയോടെ അടർത്തിയെടുത്ത് കടന്നു പോകുന്ന ദിനരാത്രങ്ങൾ
കണക്കെ., ഒന്നിനു പിറകെ ഒന്നൊന്നായി നൂലിൽ കുരുക്കിട്ടെടുത്ത് മുനി
എന്ന ബദ്റുൾ മുനീർ അങ്ങിനെയിരുന്നു. വിശ്വനാഥനു അർച്ചനക്കായുള്ള
എരുക്കിൻ പൂ മാല്യങ്ങളും., കൂവളത്തില കോർത്തിണക്കിയ ദല
മാല്യങ്ങളും., താമര മൊട്ടുകളും., പ്ലാശ്ശിൻ ഇലകൾ ചേർത്തിണക്കിയ
ചെറിയ പൂ പാലികകളിലേയ്ക് ശ്രദ്ധയോടെ അടുക്കി സമീപത്ത് പാറുൾ
സഹായിക്കാനായി ഇരിപ്പുണ്ട്.

 

പതറിയ മനസ്സോടെ കർമ്മങ്ങൾ പൂർത്തിയാക്കി എഴുന്നേറ്റു
നിൽക്കുമ്പോൾ., തന്നേ തന്നെ നിർനിമേഷനായി നോക്കി
നിൽക്കുകയായിരിന്നു ശംഭുജി. എല്ലാം അവസാനിച്ചുവെന്ന് മനസ്സിൽ
തോന്നിയ നിമിഷം...മുഖമുയർത്തി നോക്കിയപ്പോൾ പക്ഷെ.,ആ കണ്ണുകളിൽ
കണ്ടത് നിസ്സീമമായ വാത്സല്യമായിരുന്നു. 

 

അടുത്തുനിന്നും അകത്തേക്കെഴുന്നേററുപോയ പാറുൾ ജനലിലൂടെ
എത്തി നോക്കിയ ശേഷം ധൃതിയിൽ തിരികെ വന്നു മുനിയോട് ആംഗ്യ
ഭാഷയിൽ പറഞ്ഞത് മുനി ശ്രദ്ധയോടെ കേട്ടു തലയാട്ടി. ഗലികളിലേയ്ക്
ഭക്തർ എത്താൻ തുടങ്ങിയിരിക്കുന്നു. പൂ പാലികകളെ ഒന്നു കൂടെ അടുക്കി
അയാൾ അവർക്കായ് കാത്തിരുന്നു. അവയിലെ മാല്യങ്ങളും താമര
മൊട്ടുകളും കാശി നാഥന്നു ചാർത്താനുള്ളതാണ്. സ്വർണ്ണത്താഴികക്കുടത്തിന്നു
താഴെ സ്വയം ഭൂവായ് വാണരുളുന്ന., മന്വന്തരങ്ങൾക്കു സാക്ഷിയായ നാഥൻ
അരികിൽ എത്തുന്ന ഭക്തർക്കു വരപ്രസാദമായി നൽകുന്നതും ഇതേ
മാല്യങ്ങൾ തന്നെ.! മുന്നെ വന്നവർ സ്വയം പൂജാരികളായി ചാർത്തിപ്പോയ
മാല്യങ്ങൾ., പിന്നീടു വരുന്നവർ പ്രസാദമായി സ്വീകരിക്കുന്നു. ത്രി
കാലങ്ങളെ തൃക്കണ്ണിലൊതുക്കി തൃപ്തനായ് വാഴുന്ന നാഥന്നു മുന്നിൽ.,
ഒരിക്കലും തൃപ്തിയടയാത്ത.,ഒട്ടിയ വയറുമായി ഒരു പത്തു വയസ്സുകാരൻ
തളർന്നെത്തിയത് ആരുടെ നിയോഗമായിരുന്നു.?... പഞ്ചഗലിയുടെ
സന്ധിസ്ഥാനത്ത് ഒഴിഞ്ഞ വയറിൽ നിന്നും ഊർന്നിറങ്ങിയ പജാമയുടെ
അയഞ്ഞു തൂങ്ങിയ നൂൽ ചരട്.,കൂടുതൽ മുറുക്കിക്കെട്ടി വിശപ്പിനോടു
യുദ്ധം ചെയ്ത്., വെയിലേറ്റു തളർന്ന നിന്ന ബാലനെ ശംഭുജിയുടെ
മുന്നിലെത്തിച്ചത് ആരുടെ നിയോഗമായിരുന്നു,...?
വാരണാസിയിൽനിന്നും കാതങ്ങൾക്കപ്പുറം പൂത്തുലഞ്ഞു നിൽക്കുന്ന
കടുകിൻ തോട്ടങ്ങളിലെ മഞ്ഞപ്പൂക്കൾക്കു നടുവിൽ രണ്ടാനമ്മയെ ഭയന്ന്
ഒളിച്ചിരുന്ന രാവുകൾ,...........പകലുകൾ........... ഒടുവിൽ...ബദ്റുൾ മുനീർ ഈ
പഞ്ചഗലിയിലേക്ക് കിതച്ചെത്തിയപ്പോൾ കരാലിയായ സൂര്യൻ മാത്രം
സാക്ഷി. കണ്ണുകളിൽ ഇരുൾ മൂടുന്നതിൻ മുൻപേ അന്ന് സാന്ത്വനമായി
ചുമലിൽ പതിച്ച കരങ്ങൾ ശംഭു ഭായിയുടേതല്ല. , സർവ്വ ശക്തനായ
ജഗന്നിയന്താവിൻറെതായിരുന്നുവെന്ന് ഇന്നും വിശ്വസിക്കുന്നുണ്ട് മുനീർ.
സൂര്യനുണരും മുൻപ് വില്ല്വപത്രങ്ങളും, എരുക്കിൻ പൂക്കളും,
താമരമൊട്ടുകളും., ദൂരെ ഗ്രാമത്തിൽ പോയി മുച്ചക്രവണ്ടിയിൽ ശേഖരിച്ചു
വരും ശംഭുബായ്. ഗലിയിലെത്തും മുൻപ് ഗംഗയിൽ സ്നാനം ചെയ്ത്
മൺകുടത്തിൽ വെള്ളവുമായി എത്തുമ്പോഴേക്കും വീടിന്നു മുൻഭാഗം
തുത്തു വൃത്തിയാക്കി., അരിക്കോലങ്ങളിട്ടു കാത്തിരിക്കും ദാദിമാ.
ശംഭുബായ് എത്തുമ്പോഴും മുൻവശം മൺചുവരിലെ പൊത്തിൽ ചിരാതിൽ
ദീപനാളം എരിയുന്നുണ്ടാകും. വന്ന പാടെ ചുവരിൽ ചാരി കാത്തിരിക്കുന്ന
മുന്നു മരപ്പാത്തികളിൽ., കൂവളത്തിലകളും., എരുക്കിൻപൂക്കളും., താമര
മൊട്ടുകളും മൂന്നായി വേർതിരിക്കും .പിന്നീടവയെ ഗംഗാജലത്തിൽ ശുദ്ധി
വരുത്തി മാല്ല്യങ്ങൾ തീർക്കും. ഒററയിലകൾ അടർന്നു പോയ
കൂവളത്തിലകൾ അർച്ചനക്കായി സ്വീകരിക്കില്ല. മൂന്നിലകൾ ചേർന്ന
വില്ല്വപത്രങ്ങളുടെ പവിത്രത തനിക്കു പകർന്നു തരുമ്പോൾ ശംഭുജിയുടെ
കണ്ണിൽ തിളങ്ങിയ ചൈതന്യം ഇന്നും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല,.
ഇടവും വലവും കാശിനാഥന്‍റെ ഇരു നയനങ്ങളും., മധ്യാദ്രഭാഗത്തെ  ദലം
ത്രികാല ത്രിലോക സാക്ഷിയായ ത്രിനയനന്‍റെ ഉൾക്കണ്ണുമാണെന്ന് തന്നെ
പഠിപ്പിച്ചതു ശംഭുജിയാണ്. ശരിയാണ്.......പഞ്ചഗലിയിലെ മൺതരികൾ
തനിക്കു മുനിയെന്ന പേർ ചാർത്തി വിളിക്കുമ്പോൾ ഈ ബദ്റുൾ മുനീർ
ഇന്നും വിശ്വസിക്കുന്നു.....പ്രപഞ്ച സൃഷ്ടാവായ സർവ്വശക്തൻറെ ചൈതന്യം
ഉൾക്കോള്ളണമെങ്കിൽ., തൃക്കണ്ണായ ഉൾക്കാഴ്ചക്കു മാത്രമെ കഴിയൂ.........


മുന്നിലിരുന്ന മൂന്നു മരപ്പാത്തികളിലൊന്നിൽ
കുമിഞ്ഞുനിന്ന എരുക്കിൻ പൂക്കുലകളിൽ ഒന്നിൽനിന്നും പൂക്കൾ
ഓരോന്നായ് ശ്രദ്ധയോടെ അടർത്തിയെടുത്ത് കടന്നു പോകുന്ന ദിനരാത്രങ്ങൾ
കണക്കെ., ഒന്നിനു പിറകെ ഒന്നൊന്നായി നൂലിൽ കുരുക്കിട്ടെടുത്ത് മുനി
എന്ന ബദ്റുൾ മുനീർ അങ്ങിനെയിരുന്നു. 
 

ശംഭുജി ജഢാധാരിയായിരുന്നു, ഗംഗയിൽ മുങ്ങി നിവർന്ന് ജഢയഴിച്ച്
കുടഞ്ഞു തുവർത്തി നെറ്റിയിൽ ഭസ്മമണിഞ്ഞു വരുന്ന ശംഭുജി
തനിക്കാരായിരുന്നു.?. രാവിലെ വിൽപ്പനക്കായി ഒരുക്കിയ പൂ പാലികകൾ
വിറ്റൊഴിഞ്ഞാൽ വായിലെ തമ്പക്കു് കഴുകിക്കളഞ്ഞ് ചുരുട്ടിൻറെ
അഗ്രത്തിന്നു തീ പകരുമ്പോഴാണ് ശംഭുജിയുടെ വിശ്രമം. അരക്കാതം
ദൂരെയുള്ള മിശ്രയുടെ പെട്ടിക്കടയിൽനിന്നും ഇടിച്ചു പാകം വരുത്തിയ
തംബാക്കും ., ചുരുട്ടും വാങ്ങി വരുന്നതായിരുന്നു തനിക്കു കിട്ടിയ ആദ്യ
ജോലി. ഏതാനും നാൾ അങ്ങിനെ തുടർന്നു... പിന്നെ വീട്ടുസാധനങ്ങൾ
വാങ്ങി എത്തിക്കുന്നതും., ദാദിമാ മെനഞ്ഞുണ്ടാക്കുന്ന ചാണക വറളി
ഉണക്കാനായി മുകളിലെ മണ്ണിഷ്ടിക പാകിയ തറയിൽ വിരിക്കുന്ന്തും
തൻറെ ജോലിയായി. ഗലികളിൽ കാതുകൾ നീണ്ടു തൂങ്ങിയ ഗോക്കൾ
ധാരാളമായി ഉണ്ടായിരുന്നു. അവയുടെ സാന്നിദ്ധ്യം ഗലികളിലൂടെ യാത്ര
ചെയ്യുന്നവർക്കു അലോസരമുണ്ടാക്കുമെങ്കിലും., അവ നാളിതുവരെ
ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. എത്ര ജനത്തിരക്കുള്ള സമയത്തും
അവ അലസമായ് നിന്നു അയവിറക്കുന്നുണ്ടാകും. കാശിയുടെ പുണ്യം
അവയ്ക്ക് ക്ഷമയായി പകർന്നു കിട്ടിയതാണെന്നു പലപ്പോഴും
തോന്നിയിട്ടുണ്ട്. ആദ്യമെല്ലാം ദാദിമാ ഇരുമ്പു വട്ടകയിൽ അവയുടെ
ചാണകം ശേഖരിക്കുന്നതു കാണുമ്പോൾ അറപ്പുളവാക്കിയിരുന്നു. ഒരുനാൾ
അവർ അതിൻറെ രഹസ്യം പകർന്നു തന്നപ്പോൾ അത്ഭുതം തോന്നി.
ശരിയാണ്.,പഞ്ചഗലിയിലെ ഗോക്കളുടെ ചാണകത്തിന് ദുർഗന്ധമില്ല...തൈര്
പുളിക്കില്ല..കാക്കകൾ കരയില്ല....! ഏറെ ശ്രമിച്ചിട്ടും ഇവയെല്ലാം വളരെ
അപൂർവ്വമായി മാതമെ ലംഘിക്കപ്പെട്ടതായി കണ്ടിട്ടുള്ളൂ.....
രാത്രിയിൽ ഗലിയിലെ തിരക്കൊഴിഞ്ഞാൽ വിൽക്കാതെ ബാക്കിവന്ന
മാല്യങ്ങൾ പാദസ്പർശമേൽക്കാത്തിടത്ത് ഉപേക്ഷിക്കണമെന്നതു ശംഭുജിക്ക്
നിർബന്ധമായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ പ്രവൃത്തിയും
തൻറെ ജോലിയുടെ ഭാഗമായി. ഗംഗയുടെ ആളൊഴിഞ്ഞ തീരത്തേയ്ക് നാലു
കാതം നടക്കണം. തിരികെ എത്തുമ്പോഴേക്കും., പടർന്നിറങ്ങിയ ജഢാഭാരം
ഒതുക്കി ശംഭുജി വിശ്രമത്തിന്നായി ഒരുങ്ങിയിട്ടുണ്ടാകും. ദാദിമാ ശിരസ്സിനു
മുകളിലെ സാരിത്തലപ്പ് താഴേക്കു മാറ്റുന്നത് അപ്പോഴാണ്. അവരുടെ
നരവീണ മുടിച്ചുരുളുകൾ അലസമായി കാറ്റിലിളകുന്നതും. കണ്ണുകളിൽ
നിറഞ്ഞു നിൽക്കുന്ന അനപത്യ ദുഖവും ചുവരിലെ ദീപനാളങ്ങൾ അണയും
വരെ നോക്കി നിന്നിട്ടുണ്ട്. മരപ്പാത്തികൾ ചുവരിൽ ചാരി
വിശ്രമത്തിലാകുമ്പോൾ., വരാന്തയിൽ ഓട്ടുകിണ്ണത്തിൽ തനിക്കുള്ള ഭക്ഷണവും.,
ഉറങ്ങാനുള്ള പായും.,തലയിണയും., ഗലിയിലെ തണുപ്പിനോടു യുദ്ധം
ചെയ്യാൻ പഴയൊരു കമ്പിളിപ്പുതപ്പും ഒരുക്കിയിട്ടുണ്ടാകും അവർ. അവിടെ
പഞ്ചഗലിയിലെ ഒരുദിനം അവസാനിക്കും.

വാരണാസിയിൽനിന്നും കാതങ്ങൾക്കപ്പുറം പൂത്തുലഞ്ഞു നിൽക്കുന്ന
കടുകിൻ തോട്ടങ്ങളിലെ മഞ്ഞപ്പൂക്കൾക്കു നടുവിൽ രണ്ടാനമ്മയെ ഭയന്ന്
ഒളിച്ചിരുന്ന രാവുകൾ,...........പകലുകൾ........... ഒടുവിൽ...ബദ്റുൾ മുനീർ ഈ
പഞ്ചഗലിയിലേക്ക് കിതച്ചെത്തിയപ്പോൾ കരാലിയായ സൂര്യൻ മാത്രം
സാക്ഷി. കണ്ണുകളിൽ ഇരുൾ മൂടുന്നതിൻ മുൻപേ അന്ന് സാന്ത്വനമായി
ചുമലിൽ പതിച്ച കരങ്ങൾ ശംഭു ഭായിയുടേതല്ല. , സർവ്വ ശക്തനായ
ജഗന്നിയന്താവിൻറെതായിരുന്നുവെന്ന് ഇന്നും വിശ്വസിക്കുന്നുണ്ട് മുനീർ.

 

ഒരുനാൾ..., അത്തരമൊരു ദിനാന്ത്യത്തിന്നൊടുവിൽ ഉമ്മറവാതിലുകൾ
ചാരി ഉറങ്ങാനായിപ്പോയ ശംഭുജി അവിചാരിതമായാണ് വാതിലുകൾ
തുറന്ന്രു പുറത്തു വന്നത്. മറന്നു വച്ച ചുരുട്ടിൻറെ കെട്ടും തീപ്പെട്ടിയും
എടുക്കുന്നതിനിടയിൽ വിരിപ്പായിൽ കാൽമുട്ടുകൾ മടക്കി ശിരോവസ്ത്രമിട്ട്
പ്രപഞ്ച സൃഷ്ടാവിനെ മനസ്സിൽ ധ്യാനിച്ചു നിസ്കരിക്കുകയായിരുന്നു ഞാൻ.
നിസ്കാര സമയത്ത് ബാപ്പ കുഞ്ഞു നാളിലെ പഠിപ്പിച്ച പാഠങ്ങൾ
മനസ്സിലോർത്ത്.,പതറിയ മനസ്സോടെ കർമ്മങ്ങൾ പൂർത്തിയാക്കി എഴുന്നേറ്റു
നിൽക്കുമ്പോൾ., തന്നേ തന്നെ നിർനിമേഷനായി നോക്കി
നിൽക്കുകയായിരിന്നു ശംഭുജി. എല്ലാം അവസാനിച്ചുവെന്ന് മനസ്സിൽ
തോന്നിയ നിമിഷം...മുഖമുയർത്തി നോക്കിയപ്പോൾ പക്ഷെ.,ആ കണ്ണുകളിൽ
കണ്ടത് നിസ്സീമമായ വാത്സല്യമായിരുന്നു. അത്ഭുതപ്പെട്ടുപോയി.....ഒന്നും
പറയാതെ ചുരുട്ടിന് തീ പകർന്നു ആ വരാന്തയിൽ അദ്ദേഹം അൽപ്പനേരം
ഇരുന്നു. തിരികെ പോകും മുൻപ് അരികിൽ വന്ന് സ്നേഹരൂപേണ
ഇത്രയും പറഞ്ഞു. “അസമയത്ത് നിസ്കരിക്കരുത് കുട്ടീ....അതിനു
നിശ്ചയിച്ചിട്ടുള്ള സമയമുണ്ട്.....അതിന്നു നീ ആരെ ഭയക്കുന്നൂ....എന്നെയോ....?
അനാദിയായ പ്രപഞ്ച സത്യത്തിന്നു മുന്നിൽ കൈകൾ കുപ്പുന്നതിന്ന് നാം
ആരേയും ഭയക്കേണ്ടതില്ല കുഞ്ഞേ.....
രാത്രിയിൽ ഏറെനേരം ഉറങ്ങാൻ കഴിഞ്ഞില്ല. ഉണരുമ്പോൾ നേരം
പുലർന്നിരുന്നില്ല. പതിവുപോലെ ശംഭുജി പൂക്കൾ ശേഖരിക്കാനായി
പോകുന്നത് മനസ്സിൽ കുമിഞ്ഞുകൂടിയ ആദരവോടെ നോക്കി നിന്നു. ഗംഗാ
സ്നാനം കഴിഞ്ഞെത്തി ജഢകൾ തുവർത്തി ഉണക്കുന്നതിനിടയിൽ തെന്നി
വീണ വാക്കുകൾക്ക് ഗംഗാ ജലത്തോളം കുളിർമ്മയുണ്ടായിരുന്നു. “മുനീ...
ഇന്നു മുതൽ നീ ഈ വരാന്തയിൽ നിസ്കരിക്കേണ്ട.....അകത്ത് ഇടതു ഭാഗം
ചായ്പ് ദാദിമാ നിനക്കുവേണ്ടി ഒഴിവാക്കിത്തരും... നേരാ നേരങ്ങളിൽ
നിനക്കവിടെ നിസ്കരിക്കാം...: അൽപ്പ നേരം ആ അത്ഭുത മനുഷ്യനെ
നോക്കി നിന്നുപോയി. അറിയാതെ കൈകൾ മുകളിലേയ്കുയർന്നു
പോയി......”ഇൻഷാ...അല്ലാഹ്.....
അകത്തളത്തിൽ കിഴക്കുഭാഗം ചുവരരുകിൽ കാലപ്പഴക്കം ചെന്ന
മരക്കൂടിലെ കാശിനാഥന്റെ ചിത്രത്തിന്നു മുന്നിൽ.,എരിയുന്ന
കെടാവിളക്കിനെ സാക്ഷിയാക്കി., കൈകൾകൂപ്പി., ദാദിമാ നിശ്ശബ്ദം നിൽക്കും.
ദുഖങ്ങളുടെ അദൃശ്യ ഭാണ്ഡങ്ങൾ ഓരോന്നായി ഇറക്കിവെയ്ക്കും. കണ്ണുനീർ
വറ്റിയ കൺതടങ്ങളിൽ അപ്പോഴും നിറഞ്ഞു നിൽക്കുന്ന
മാതൃവാത്സല്യത്തോടെ അവർ പുഞ്ചിരിക്കും. അഖിലേശ്വരന്നു മുന്നിൽ
എരിയുന്ന ധൂമമാകും എന്റെ മനസ്സ്. എന്റെ പ്രാർത്ഥനകളിൽ അവർക്കും
ഇടമുണ്ടാകും. അകത്തളത്തോടു ചേർന്ന ഇടതു ഭാഗം ചായ്പിൽ അന്നു
മുതൽ അഞ്ചു നേരവും ഞാൻ നിസ്കരിക്കും. പ്രാർത്ഥനകൾ അനന്ത
വിഹായസ്സിലേയ്ക് ഉയരുമ്പോൾ ജഗന്നിയന്താവിലേക്ക് എത്തുന്ന
നിവേദനങ്ങളിൽ ശംഭുജിയും.,ദാദിമായും നിറഞ്ഞുനിൽക്കും. അവരുടെ
സമാധാനങ്ങളിൽ ഞാനും ആശ്വസിക്കും....

ദാദിമാ ശിരസ്സിനു
മുകളിലെ സാരിത്തലപ്പ് താഴേക്കു മാറ്റുന്നത് അപ്പോഴാണ്. അവരുടെ
നരവീണ മുടിച്ചുരുളുകൾ അലസമായി കാറ്റിലിളകുന്നതും. കണ്ണുകളിൽ
നിറഞ്ഞു നിൽക്കുന്ന അനപത്യ ദുഖവും ചുവരിലെ ദീപനാളങ്ങൾ അണയും
വരെ നോക്കി നിന്നിട്ടുണ്ട്. 
        ഗലികളിലെ മറ്റു ഗൃഹങ്ങൾക്കു മുന്നിലും ധാരാളം ചെറു
കച്ചവടങ്ങൾ നടന്നിരുന്നു. പൂജാ ദ്രവ്യങ്ങളും.,
ദേവപ്രതിരൂപങ്ങളും.,പിച്ചളയിൽ തീർത്ത പൂജാ പാത്രങ്ങളും.,തുടങ്ങി
ചെറിയ തുണിക്കടകൾ വരെ ഉണ്ടായിരുന്നു. അവയിലെല്ലാം പലപ്പോഴും
ധാരാളം തിരക്കുമുണ്ടാകാറുണ്ട്. വളരെ കുറഞ്ഞ വില മാത്രം
ഈടാക്കിയാണ് ശംഭുജി മാല്യങ്ങള്‍ വിറ്റിരുന്നത്. പ്ളാശ്ശിൻ ഇലകൾ
ഈർക്കിൽ ചേർത്തിണക്കി പൂപാലികകൾ ഉണ്ടാക്കുന്നത്
ദാദിമായാണ്.അവർ അത് ഉണക്കിയെടുക്കാനായി മുകൾത്തട്ടിലേക്കു കൊണ്ടു
പോകും. തിരികെ ഉണങ്ങിയ ചാണക വറളികൾ കത്തിക്കാനായി
അടുക്കളയിലെക്കു കൊണ്ടു വരും. തിരക്കുള്ള സമയങ്ങളിൽ അവരും കൂടും
ശംഭുജിക്കു സഹായത്തിന്.
  പുലർവേളകളിലെ തണുപ്പും., പ്രായാധിക്യവും ശംഭുജിയെ തളർത്താൻ
തുടങ്ങിയിരുന്നു. വിട്ടുമാറാതുള്ള ചുമ ആലോസരപ്പെടുത്തിയ ഒരു ദിവസം
അദ്ദേഹം., രാവിലെ പൂക്കൾ ശേഖരിക്കാൻ എന്നെ നിയോഗിച്ചു.
ആളൊഴിഞ്ഞ പുലർവേളകളിൽ ദൂരെ ഗ്രാമത്തിൽ നിന്നും, കാലപ്പഴക്കം
ചെന്ന മുച്ചക്രവണ്ടിയിൽ ഞാനവ ശേഖരിക്കാൻ പോകും. സ്നാനം കഴിഞ്ഞു
മൺകുടത്തിൽ ഗംഗാ ജലവുമായെത്തി ശംഭുജി അവ വൃത്തിയാക്കി
പതിവിൻപടി വിൽപ്പനക്കായി ഒരുക്കും. ക്രമേണ.........., .തളർന്നുതിരുന്ന
കൂവളത്തിലയായി അദ്ദേഹം. നാൾക്കുനാൾ എൻറെ ചുമതലകൾ ഏറി
വന്നു. ഗംഗയിൽ കുളിച്ച് പുലർവേളകളിൽ എല്ലാ ജോലികളിലും ഞാൻ
അദ്ദേഹത്തെ സഹായിച്ചു.
 കാലം മാറ്റങ്ങൾ കൊണ്ടുവന്ന ദിന-രാത്രങ്ങൾക്കിടയിൽ.,എന്നോ
ഒരുനാൾ., ക്ഷേത്രത്തിൽ പോയി മടങ്ങിവരും വഴി., ദാദിമാ കൂട്ടി കൊണ്ടു
വന്നതായിരുന്നു പാറൂളിനെ. ബധിരയും ഊമയുമായ അവൾക്ക് അന്ന്
എട്ടോ പത്തോ വയസ്സു കാണും. ആരോ വിശ്വനാഥ സന്നിധിയിൽ
ഉപേക്ഷിച്ചു പോയതോ. വഴിതെറ്റി എത്തിയതോ ആയ അവളെ ആരും
അന്വഷിച്ചു എത്തിയതുമില്ല. പാറൂൾ എന്ന് അവൾക്കു പേരിട്ടത്

പകലും രാവും തിരശ്ശീലകൾ തീർത്ത് തിമിർത്താടുന്നതിനിടെ.,ഒരുനാൾ
ശംഭുജി ചുറ്റിവച്ച ജഢകൾ നിവർത്താതെ .,സർവ്വം സഹയായ ഗംഗയോട്
അവസാന വിട ചൊല്ലാനാകാതെ., നിശ്ശബ്ദനായ് അരങ്ങൊഴിഞ്ഞു. ദാദിമാ
കരഞ്ഞില്ല. സർവ്വവും കാശിനാഥനിൽ അർപ്പിച്ച്., കണ്ണുകൾ അടച്ചു കൈകൾ
കൂപ്പി അവർ അദ്ദേഹത്തിന്റെ കാൽക്കീഴിൽ നിന്നു.

ശംഭുജിയാണ്. തളർന്നുറങ്ങുന്ന കൌതുകം കണ്ണുകളിൽ പടർത്തി., അവൾ
ഞങ്ങളിൽ നാലാമതൊരാളായി. ദാദിമാക്ക് പ്രാർത്ഥനകൾക്കു ലഭിച്ച
പ്രസാദമായി. ആ ചെറു പ്രായത്തിൽ തന്നെ വീട്ടു ജോലികൾ അവൾ
അനായാസം ചെയ്തു
    പകലും രാവും തിരശ്ശീലകൾ തീർത്ത് തിമിർത്താടുന്നതിനിടെ.,ഒരുനാൾ
ശംഭുജി ചുറ്റിവച്ച ജഢകൾ നിവർത്താതെ .,സർവ്വം സഹയായ ഗംഗയോട്
അവസാന വിട ചൊല്ലാനാകാതെ., നിശ്ശബ്ദനായ് അരങ്ങൊഴിഞ്ഞു. ദാദിമാ
കരഞ്ഞില്ല. സർവ്വവും കാശിനാഥനിൽ അർപ്പിച്ച്., കണ്ണുകൾ അടച്ചു കൈകൾ
കൂപ്പി അവർ അദ്ദേഹത്തിന്റെ കാൽക്കീഴിൽ നിന്നു. പിന്നെ മൺ
കുടത്തിലിരുന്ന ഗംഗാ ജലം അൽപ്പം കയ്യിലെടുത്ത് അദ്ദേഹത്തിന്റെ പാതി
വിടർന്ന ചുണ്ടുകളിൽ പകർന്നു...... പാദങ്ങളിൽ നമസ്കരിച്ചു. പിന്നെ
പാറൂളിനേയും ചേർത്ത് പിടിച്ചു തറയിൽ തളർന്നിരുന്നു......
ഹരിശ്ചന്ദ്ര ഘാട്ടിലേക്കുള്ള കവാടം വരെ ഞാൻ അന്ത്യയാത്രക്കായി
അദ്ദേഹത്തെ അനുഗമിച്ചു. ദാദിമായേയും പാറൂളിനേയും
സാക്ഷിയാക്കി.,ഗലിയിലെ മറ്റുള്ളവരും ശാസ്ത്രികളും ചേർന്നു
അദ്ദേഹത്തിന് അഗ്നിയൊരുക്കി. ചിതയെരിഞ്ഞു തീരും വരെ കാശിനാഥനിൽ
നിന്നും ഒരു കാതം ദൂരെ സർവ്വ ഭൂതങ്ങൾക്കും നാഥനായ അഗ്നിയെയും.,
പ്രപഞ്ച സൃഷ്ടാവായ ദൈവത്തേയും മനസ്സിൽ ധ്യാനിച്ച് ഞാൻ അങ്ങിനെ
നിന്നു. എല്ലാം കഴിഞ്ഞപ്പോൾ സമീപത്തെ പടവുകളിൽ വലിയ കർപ്പൂര
ദീപങ്ങൾ ഗംഗാ ആരതിക്കായി ഒരുങ്ങാൻ തുടങ്ങിയിരുന്നു. ഗംഗയുടെ
മുകൾപ്പരപ്പിൽ ഉണർന്നുയർന്നില്ലാതെയാകുന്ന ഓളങ്ങൾക്കിടയിൽ
അനുസ്യൂതമായ കാലപ്രവാഹത്തിൻറെ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുള്ളതായി
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അനേക ജന്മങ്ങൾ അന്വേഷിച്ചറിയാൻ
ശ്രമിച്ചിട്ടും പിടി തരാതെ അവ മുകൾപ്പരപ്പിൽ തന്നെ., ചെറു കൊഞ്ചലോടെ
അപ്രത്യക്ഷമാകും. വ്യർത്ഥമാകുന്ന ജന്മങ്ങൾ പിന്നേയും., പിന്നേയും ആ
തീരത്ത് കാണാകാഴ്ചകൾ കണ്ടുകൊണ്ടേയിരിക്കും.......
      തലമുറകൾ കൈമാറി വന്ന ശംഭുജിയുടെ പൂക്കടയുടെ പൂർണ്ണ
ചുമതല എനിക്കായി. പതിവുകൾ തെറ്റിക്കാതെ ശംഭുജി ഉപേക്ഷിച്ചു പോയ
മുച്ചക്ര വണ്ടിയിൽ ഞാൻ ഗ്രാമങ്ങളിൽ പോയി പൂക്കൾ ശേഖരിച്ചു. ഗംഗാ
ജലത്തിൽ ശുദ്ധി വരുത്തി വിൽപ്പനക്കായി ഒരുക്കി. കാലം മാറിയപ്പോൾ
ഗ്രാമങ്ങളിൽ നിന്നും പൂക്കളും ഇലകളും ലഭിക്കാതായി. പിന്നീടവ
സമീപത്തെ ചന്തകളിൽ വിൽപ്പനക്കായി എത്താൻ തുടങ്ങി. ക്ഷേത്രത്തിനു
ചുറ്റും മറ്റു പൂക്കടകളും മിഴി നിവർത്തി. പക്ഷേ ശംഭുജി ഉപേക്ഷിച്ചു
പോയ മുനിയുടെ പുക്കട എന്നും സജീവമായിത്തന്നെ തുടർന്നു. എരുക്കിൻ
പൂക്കളും., വില്ല്വദലങ്ങളും., താമര മൊട്ടുകളും ഗംഗാ തീർത്ഥത്തിൽ മുങ്ങി
വിശ്വനാഥനെ പുണർന്നു

.കാലപ്രവാഹത്തിന്റെ പ്രതീകമായ് ഓളപ്പരപ്പുകൾ മുന്നിലൂടൊഴുകുന്നു. ഈ തീരത്ത് പതിയെ കാൽപ്പാടുകളമർത്തി കടന്നു പോയവരെ ഓർത്തും., ദൂരെ., തീരങ്ങളിൽ
വില്ല്വ വൃക്ഷങ്ങളിൽ പൂതുനാമ്പുകൾ തളിർക്കുന്നതു കാത്തും., അവയിൽ
കാലം കഥ പറയുന്നതു സ്വപ്നം കണ്ടും., ബദ്റുൾ മുനീർ എന്ന ഞാൻ ഈ
തീരത്ത് അമരുകയാണ്.....


   മാല്യങ്ങൾ തിർക്കുന്നതിന്നിടയിലും., നിസ്കാരത്തഴമ്പ്
നാൾക്കുനാൾ വർദ്ധിച്ചു വന്നു. പതിവു തെറ്റാതെ മൂന്നിതളുകളുള്ള വില്ല്വ
പത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചു. അവയിൽ ഞാൻ
ശംഭുജിയുടെ സാന്ത്വന നയനങ്ങൾ കണ്ടു. ഒരു നാൾ.,... കെടാവിളക്ക്
കരിന്തിരി കത്തുന്ന ഗന്ധം കേട്ട് .,ചിന്തകളീൽനിന്നും ഉണർന്നെഴുന്നേറ്റ്.,
അകത്തളത്തിൽ എത്തിയപ്പോൾ., അണയുന്ന ദീപനാളത്തിനു മുന്നിൽ
സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന ദാദിമായെ ആണ് കണ്ടത്.
അടുക്കളയിൽനിന്നും ഓടിയെത്തിയ പാറൂൾ സംശയം തോന്നി അവരെ
തട്ടിയുണർത്താൻ ശ്രമിച്ചു. പിന്നെ തൊണ്ടയിൽ കുരുങ്ങിപ്പോയ
ഗദ്ഗദത്തോടെ പിൻതിരിഞ്ഞ് ചുവരിൽ ചാരിനിന്നു തേങ്ങി......മാല്ല്യങ്ങൾ
ഒരുക്കാൻ അവസാനമായി കോർത്തെടുത്ത ഒഴിഞ്ഞ പൂപാലികയായി
ദാദിമാ തറയിൽ ചലനമറ്റു കിടന്നു. അരക്കാതം ദുരെ ഗലിയുടെ കിഴക്കെ
അറ്റത്ത്.,സർവ്വജ്ഞനായ ത്രിലോകനാഥൻ സകലതിനും സാക്ഷിയായി
ചിരന്തനനായി വാണരുളി.
   തിരു ജഢയിലെ ഹിമാനികളിൽ കളിത്തട്ടു തീർത്ത് ഭാഗീരഥി
പിന്നേയും അവിരാമം താഴ്വാരങ്ങളിലേക്കോഴുകി. ആ കുളിർനീരിൽ
മുങ്ങി നിവർന്ന നിർമ്മാല്യങ്ങൾ അർച്ചനക്കായി പാറൂൾ കോർത്ത പൂ
പാലികകളിൽ വിശ്വനാഥ സന്നിധിയിലെത്തി. ഇന്നവൾ ഈ ഗംഗാ തീരത്ത്
കണ്ണുകളിൽ വാക്കുകൾ കോർത്ത്, എന്റെ നിഴലായ് സമീപത്തിരിപ്പുണ്ട്.
ആരതീ ദീപങ്ങളുടെ പ്രഭയിൽ മുങ്ങി., കാലപ്രവാഹത്തിന്റെ പ്രതീകമായ്
ഓളപ്പരപ്പുകൾ മുന്നിലൂടൊഴുകുന്നു. ഈ തീരത്ത് പതിയെ
കാൽപ്പാടുകളമർത്തി കടന്നു പോയവരെ ഓർത്തും., ദൂരെ., തീരങ്ങളിൽ
വില്ല്വ വൃക്ഷങ്ങളിൽ പൂതുനാമ്പുകൾ തളിർക്കുന്നതു കാത്തും., അവയിൽ
കാലം കഥ പറയുന്നതു സ്വപ്നം കണ്ടും., ബദ്റുൾ മുനീർ എന്ന ഞാൻ ഈ
തീരത്ത് അമരുകയാണ്.....

(ഇ മലയാളി കഥാമത്സരത്തിനു സമര്‍പ്പിക്കപ്പെട്ട ചെറുകഥ )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക