ആലപ്പുഴയിൽ തുണികൾ ഇറക്കി രണ്ടുദിവസം കാഴ്ചകൾ കണ്ട്തിരിച്ചുവരാം എന്ന് കരുതിയ റായുഡു നേരിട്ടത് ഭീമാകാരമായ തിരകളാണ്.ലോറി ഡ്രൈവറും സഹായിയും റായുഡുവും തിരകൾക്കിടയിൽ അമർന്നപ്പോൾ അളക എന്നല്ല വീട്ടിലെ ആരും കരുതിയിരുന്നില്ല ആ യാത്ര അയാളുടെ അവസാന യാത്രയാണെന്ന്.
അളക്ക രാവിലെതന്നെ തുണികളുടെ മൊത്തവ്യാപാര കടയുടെ മുന്നിൽ
കുത്തിയിരിക്കുന്നത് പലരും കണ്ടു. അവർ ചിലരോട് കൊച്ചു വർത്തമാനങ്ങൾ
പറഞ്ഞു. ഒരു കടയിലെ പയ്യൻ ചോദിച്ചു"അളക്ക എന്താ രാവിലെതന്നെ ?".
അവർ സരസമായി മറുപടി കൊടുത്തു "തുണി വാങ്ങാൻ അല്ലാതെ പിന്നെന്തിന്""
"ഇത്ര രാവിലെ ഇവിടെ എത്താൻ വീട്ടിൽ നിന്നും എപ്പോൾ പുറപ്പെട്ടു?".
അളക്ക :";അതിരാവിലെ ഒരു കാപ്പിയും കുടിച്ച് പുറപ്പെട്ടതാടാ "
"എന്നാൽ വാ.. നമുക്ക് പ്രാതൽ കഴിക്കാം ".
അളക :";വേണ്ടടാ .. തുണികൾ വാങ്ങി വേഗം പോകേണ്ടതുണ്ട്"
പയ്യൻ :";പ്രാതൽ കഴിക്കാൻ എത്ര സമയം വേണം? കൂടിയാൽ പത്തുമിനിറ്റ് ,
അപ്പോഴേക്കും തുണിക്കട തുറക്കും".
പയ്യൻ അളകമ്മയെയും കൂട്ടി തന്റെ പാൻ കടയുടെ മുന്നിലെ ബെഞ്ചിൽ
ഇരുത്തി. അളകമ്മ അവനെ സൂക്ഷിച്ചുനോക്കി. അവൻ കടയുടെ പുറകിലെ
ചെറിയ വാതിൽ തുറന്ന് അകത്തുകടന്ന് ഒരു പാത്രവുമായി പുറത്തുവന്നു.
അളകമ്മ ചോദിച്ചു :"എടാ.. ഇത് നിനക്ക് കഴിക്കാൻ മാത്രമല്ലേയുള്ളൂ.. ഞാൻ
വീട്ടിൽ പോയിട്ട് കഴിച്ചോളാം"
പയ്യൻ :"അതിന് അളക്ക വീട്ടിൽ എത്തുമ്പോഴേക്കും ഉച്ചയാവില്ലേ ?".
അളക്ക :"അത് സാരമില്ല. "
പയ്യൻ :";ഉള്ളത് നമുക്ക് കഴിക്കാം , എന്റെ അമ്മ കുറെയധികം;ബിസിബെലെ
ബാത്ത് തന്നയച്ചിട്ടുണ്ട് "
അവൻ രണ്ടു പാത്രങ്ങളിലായി കൈയിലെ തട്ടിൽ നിന്നും ബിസിബെലെ ബാത്ത് ;
വിളമ്പി.
അളക്കയുടെ കണ്ണിൽ സന്തോഷത്തിന്റെ മിന്നലാട്ടം അലതല്ലി. ഇളം ചൂടുള്ള
ബിസിബല ബാത്ത് അവർ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. പയ്യൻ കടലാസ്സിൽ
പൊതിഞ്ഞു കൊണ്ടുവന്നിരുന്ന മിക്സ്ചർ വിടർത്തിവെച്ചു.
അളക്ക പറഞ്ഞു "ഇതിന്റെ കൂടെ മിക്സ്ചർ ഉണ്ടെകിൽ നല്ല രസമാ കഴിക്കാൻ".
പയ്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു"എന്നെനി എങ്ങോട്ടാണ് യാത്ര?"
അളക : " ;ഒരിടം വരെ പോകണം ... " ;
പയ്യൻ : " ;അപ്പോൾ അളക്ക പറഞ്ഞല്ലോ വീട്ടിലേക്കാണ് പോകുന്നതെന്ന് "
അളക്ക : " ;ഓ.. നീ വല്യ ഇൻസ്‌പെക്ടർ ആകാൻ നോക്കുകയാണോടാ! " ;
വായിൽ നിറയെ ആഹാരം നിറച്ചു കൊണ്ടുള്ള ചിരിയായതിനാൽ അവർ
രണ്ടുപേരും കൈകൊണ്ട് വായ പൊത്തിപിടിച്ചു.
അപ്പോൾ ചുറ്റുപാടുനിന്നും കടകളുടെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ടുതുടങ്ങി.
അളക്ക ധൃതി പിടിക്കാൻ തുടങ്ങി. അതുകണ്ട പയ്യൻ പറഞ്ഞു: " ;അളക്ക തിരക്ക്
കൂട്ടേണ്ട.. നിങ്ങൾക്കുള്ള കടയുടെ ആൾ വരാനാകുന്നതേയുള്ളൂ. "
അതൊന്നും ചെവികൊള്ളാതെ അവർ ധൃതിയിൽ കഴിപ്പ് തുടർന്നു.
അളക അക്ക എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത് . അത് ലോപിച്ച്
"അളക്ക" എന്നായി. തുംക്കുറിൽ അമാനി തടാകത്തിന്റെ വടക്ക് ഭാഗത്തായാണ്
ഇവരുടെ വീട്. ബെംഗളൂരു നഗരത്തിൽ നിന്നും രണ്ടുമണിക്കൂറോളം
യാത്രയുണ്ട്.
തമിഴ് നാട്ടിലെ തിരുപ്പൂരിൽ നിന്നും സേലത്തുനിന്നും തുണിത്തരങ്ങൾ നേരിട്ട്
ഇവിടെ ചിക്ക്പേട്ട് മാർക്കറ്റിലേക്ക് എത്തിക്കുന്നവർ ഉണ്ട്. വസ്ത്ര
നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുനിവദനീയമല്ലാത്ത രാസപദാർത്ഥങ്ങൾ
അടങ്ങിയ തുണികൾ പല കമ്പനികളും തിരസ്കരിക്കും . ഇവയും ചിക്ക്പേട്ട്
മാർക്കറ്റിൽ സുലഭമായി ലഭിക്കും എന്നത് ഒരു വസ്തുതയാണ്. ഇത്തരം
തുണിത്തരങ്ങൾ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണ്ടാക്കുന്ന നിരവധി
തയ്യൽക്കാരും ഇവിടെയുണ്ട്. ഇങ്ങനെ തുണിഉണ്ടാക്കിയ വസ്ത്രങ്ങൾ അതി
വിപുലമായി വിറ്റഴിക്കപ്പെടുന്നു . കാരണം വിലക്കുറവ് എന്നതുതന്നെ.
ഫാക്ടറികളിൽ തുണിത്തരങ്ങൾ തയ്ക്കുമ്പോൾ വന്നുപെടുന്ന പിശകുകൾ
കാരണം മാർക്കറ്റിൽ നിന്നും തിരസ്കരിക്കപ്പെടുന്ന വസ്ത്രങ്ങൾ ഇവിടെ
വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കും. സാധാരണക്കാരുടെ കണ്ണിൽപ്പെടാതെ
ഒളിച്ചിരിക്കുന്ന തയ്യൽ പിഴവുകൾ അവയെ പുറം രാജ്യത്തേക്ക്
കടത്തിവിടാതെ ഇവിടെത്തന്നെ വിറ്റഴിക്കാൻ കാരണമാക്കുന്നു.
അളക്ക ഇത്തരം വസ്ത്രങ്ങളൊക്കെ വാങ്ങി ഗ്രാമങ്ങളിൽ വിൽക്കുന്നു.
ഇവരുടെ ഉപജീവന മാർഗ്ഗം അതാണ്.
അളക അക്കയുടെ ഭർത്താവ് റായുഡു തുണിവ്യാപാരി ആയിരുന്നു. ഒരു
വലിയ ചുമട് വസ്ത്രക്കെട്ടുമായി ഇറങ്ങിയാൽ നാടുകൾ തോറും
ചുറ്റിത്തിരിഞ്ഞ് ഒന്നോ രണ്ടോ മാസമാകും മടങ്ങിയെത്താൻ. കർണാടകയുടെ
ഓരോ മുക്കും മൂലയും റായുഡുവിന് അറിയാം. ചിലയിടങ്ങളിൽ മാസ തവണ
വ്യവസ്ഥയിലും തുണികൾ കൊടുത്തിരുന്നു. രാത്രികളിൽ ഏതെങ്കിലും
അമ്പലത്തിലോ കടത്തിണ്ണയിലോ കിടന്നുറങ്ങും. അടുത്ത ദിവസം വീണ്ടും
പുറപ്പെടും അടുത്ത ഗ്രാമത്തിലേക്ക്. റായുഡു അയാളുടെ പിതാവിന്റെ കൂടെ
കൂടിയാണ് ഈ പണി പഠിച്ചതും പിന്നീട് സ്വന്തമായി കച്ചവടം തുടങ്ങുകയും
ചെയ്തു. എന്നാൽ റായുഡു വിന്റെ മകൻ ചന്നപ്പ പിതാവിന്റെ ജോലി
തുടരാൻ ആഗ്രഹിച്ചില്ല. അയാൾക്ക് കുറച്ച് പഠിപ്പ് ഉണ്ടായിരുന്നു.
പത്താംക്ലാസ്സ് പാസ്സായ തനിക്ക് ഈ പണി ശരിയാകില്ല എന്ന് അയാൾ
തിരിച്ചറിഞ്ഞു. അതുകൊണ്ട് ചന്നപ്പ ചിക്കമംഗലൂരിലെ ഒരു കോഫി എസ്റ്റേറ്റ്
നോട്ടക്കാരനായി അങ്ങോട്ട് പോവുകയാണ് ഉണ്ടായത്.
നാടുചുറ്റി വീട്ടിലേക്ക് മടങ്ങിവന്ന റായുഡു ഭാര്യയോട് പറഞ്ഞു " ഈ നാട്
ചുറ്റൽ അവസാനിപ്പിക്കണം.. അതിനായി ഒരു അവസരം ഒത്തുവന്നട്ടിട്ടുണ്ട്. "
ഭാര്യ അളക ആ വാർത്ത മുഴുവനായും കേൾക്കാൻ കൊതിച്ചു.
" ആലപ്പുഴയിൽ നിന്നും ഒരു വലിയ ഓർഡർ വന്നിട്ടുണ്ട്. അത് ചെയ്താൽ ഒരു
കട തുടങ്ങാനുള്ള പൈസ ഉണ്ടാക്കാം. "
അളക വളരെ സന്തോഷിച്ചു. ഇനി തന്റെ ഭർത്താവ് നാടുകൾ
ചുറ്റേണ്ടതില്ലല്ലോ.
" അതിനായി എന്താണ് നമ്മൾ ചെയ്യേണ്ടത് "
റായുഡു : “ഒന്നും കാര്യമായി ചെയ്യാനില്ല, ഞാൻ ഇപ്പോൾ ചെയ്യുന്നത് കുറച്ചു
കൂടുതൽ ചെയ്യണം അത്രതന്നെ.”
അളക " ഒന്ന് തെളിച്ചു പറയൂ മനുഷ്യാ "
റായുഡു : " ;ഒരു വണ്ടി നിറയെ തുണിത്തരങ്ങൾ കേരളത്തിലെ ഒരിടത്ത്
എത്തിക്കണം " "
അളക : " അതാണോ.. ഒരു കാളവണ്ടി നിറയാൻ എന്തോരം തുണികൾ വേണം ! "
റായുഡു : " എടി മണ്ടി, കാളവണ്ടിയല്ല. ഒരു ലോറി നിറയെ "
അളക : " അയ്യോ.. അത്രേം തുണികൾ കടമായി ആര് തരും " ;
റായുഡു " കടമായി വേണ്ടല്ലോ.. കുറച്ചു പണം അവർ മുൻകൂർ ആയി തരും,
ബാക്കി പണം സാധനങ്ങൾ അവിടെ എത്തിച്ച ശേഷം. " ;
അളകയ്ക്ക് സമാധാനമായി. എന്നാലും സംശയങ്ങൾ ഉണ്ട്..
ഈ ആലപ്പുഴ എന്ന സ്ഥലം എവിടെയാണ് എന്നറിയില്ലലോ.
അളക ചോദിച്ചു : " ഈ പറഞ്ഞ സ്ഥാലത്തേക്ക് ഒരുപാട് ദൂരമുണ്ടോ " ;
റായുഡു : " ;ഇല്ല ഒരു രാത്രി യാത്ര.. അത്രെയേ ഉണ്ടാകൂ എന്നാണ് അവർ
പറഞ്ഞത് " ;
അളകയ്ക്ക് അപ്പോഴാണ് പൂർണ്ണമായും സമാധാനമായത്.
തുടർന്നുള്ള ഒരാഴ്ച റായുഡു തുണിത്തരങ്ങൾ വാങ്ങികൂട്ടുന്നതിനുള്ള
തിരക്കിലായിരുന്നു. ഡിസംബറിന്റെ ഒരു തണുപ്പുള്ള രാത്രിയിൽ അയാൾ
ലോറിയിൽ ആലപ്പുഴയിലേക്ക് യാത്രയായി.
ആലപ്പുഴയിൽ തുണികൾ ഇറക്കി രണ്ടുദിവസം കാഴ്ചകൾ കണ്ട്
തിരിച്ചുവരാം എന്ന് കരുതിയ റായുഡു നേരിട്ടത് ഭീമാകാരമായ തിരകളാണ്.
ലോറി ഡ്രൈവറും സഹായിയും റായുഡുവും തിരകൾക്കിടയിൽ
അമർന്നപ്പോൾ അളക എന്നല്ല വീട്ടിലെ ആരും കരുതിയിരുന്നില്ല ആ യാത്ര
അയാളുടെ അവസാന യാത്രയാണെന്ന്.
ചിക്കമംഗലൂരിൽ നിന്നും ചിന്നപ്പ വന്ന് തിരുച്ചുപോകാന്നേരം പറഞ്ഞു "അമ്മ
ഒറ്റയ്ക്ക് ഇവിടെ കഴിയേണ്ട, ചിക്കമംഗലൂരിൽ താൻ ജോലിചെയ്യുന്ന ഇടത്ത്
വീടുകിട്ടും , ഒരുമിച്ച് താമസിക്കാം” എന്ന്. അളകമ്മ അത് കേട്ടില്ല എന്ന് മാത്രമല്ല
ഭർത്താവ് ചെയ്തുകൊണ്ടിരുന്ന ജോലി ഏറ്റെടുക്കുകയും ചെയ്തു.
ആദ്യമൊക്കെ തുംകൂറിലെ വീടുകളിൽ തുണികൾ വിൽക്കാൻ തുടങ്ങി.
മാസത്തിൽ ഒന്നോ രണ്ടോ തവണ ബെംഗളൂരുവിൽ ചെന്ന് തുണിത്തരങ്ങൾ
എടുക്കും.
ഭർത്താവ് മരിച്ചിട്ട് പതിനഞ്ച് വർഷം ആയി, അതിന്റെ ആണ്ടുബലിയിടാൻ
പോലും ചിന്നപ്പ വന്നില്ല. അതേവർഷം ചിക്കമംഗലൂരിൽ മലയിടിച്ചിലിൽ
ചിന്നപ്പ കാണാതായി. പിന്നീട് മൂന്നുനാല് ദിവസം കഴിഞ്ഞാണ് മൃതദേഹം
കിട്ടിയത്. അളകമ്മ തികഞ്ഞ നിർവ്വികാരതയോടെ മകന്റെ ശരീരം കണ്ടുനിന്നു.
ശവമടക്ക് കഴിഞ്ഞ് പന്ത്രണ്ടാം ദിവസംമുതൽ അവർ വീണ്ടും
തുണിക്കച്ചവടത്തിനായി പുറപ്പെട്ടു.
ജീവിതം അപ്പോഴും അളകമ്മയോട് വികൃതികൾ കാട്ടികൊണ്ടിരുന്നു.
ബീജാപൂരിയിലെ ലക്ഷ്മൺ ആണ് ചമ്പയെ വിവാഹം ചെയ്തത്.
കപ്പലുകളിലും മറ്റും ഉപയോഗിക്കുന്ന കണ്ടെയ്നർ നിർമ്മാണശാലയിലാണ്
അയാൾ ജോലിചെയ്യുന്നത്. ദിവസവേതനത്തിലായിരുന്നു ജോലി
ചെയ്തുകൊണ്ടിരുന്നത്. ഈയിടെയാണ് അത് സ്ഥിരപ്പെടുത്തിയത്. പത്തും
പന്ത്രണ്ടും മണിക്കൂർ ജോലിചെയ്യണം. ഓവർടൈം ചെയ്താലേ
ജീവിച്ചുപോകാൻ ആവുകയുളൂ. സുഖമില്ലാത്ത ഇളയകുട്ടിക്ക് മരുന്നിനുതന്നെ
വേണം വലിയൊരു തുക..
ആയിടയ്ക്ക് ചമ്പയ്ക്ക് കൊറോണ പിടിപെടുകയും മരണപ്പെടുകയും
ചെയ്തു. ആ വേർപാട് അളകമ്മയെ ഒട്ടുംതന്നെ ഏശിയിരുന്നില്ല . കാരണം
വിഹാഹം കഴിപ്പിച്ച് അയച്ചതിൽ പിന്നെ മകൾ ഒന്നോ രണ്ടോ തവണയേ
വീട്ടിൽ വന്നിരുന്നുള്ളു. അവൾക്ക് അതിന് മാത്രമേ അനുവാദം
കിട്ടിയിരുന്നുള്ളു എന്നതാണ് കാരണം.
വീട്ടിലെ ഏകാന്തവാസത്തിൽ നിന്നും മുക്തിയെന്നോണം അവർ എന്നും
വസ്ത്രക്കെട്ടുമായി വീട്ടിൽ നിന്നും പുറപ്പെടുന്നു. പകലന്തിയോളം നാടുകളിൽ
ചുറ്റിത്തിരിഞ്ഞ് വീട്ടിൽ ചെന്നാലായി, ഇല്ലെങ്കിൽ എവിടെയെങ്കിലും
താമസിക്കും.
കച്ചവടം നടത്തി കിട്ടുന്ന ലാഭത്തിൽ നല്ലൊരുതുക അവർ ലക്ഷ്മണന് ബാങ്കിൽ
ഇട്ടുകൊടുക്കും, കുഞ്ഞിന്റെ മരുന്നിനായി അവർക്ക് കഴിയുന്ന തുക
നൽകിവരുന്നു.
പാൻ കടയിലെ പയ്യൻ , മംഗേതർ കൊടുത്ത ബിസിബെലെ ബാത്ത് കഴിച്ച്
പാത്രം കഴുകി അവനെ ഏൽപ്പിച്ച് അവർ അവിടെത്തന്നെ കുറെ നേരം നിന്നു.
അപ്പോൾ മംഗേതർ പറഞ്ഞു ";അളക്ക, ആ കടയിൽ നിന്നുതന്നെ തുണി
എടുക്കണമെന്നുണ്ടോ? വേറെ കട ഞാൻ കാണിച്ചുതരട്ടെ ? "
അളക്ക : വേണ്ടെടാ മോനെ.. ഞാൻ ഇവിടെനിന്നും തുണി എടുക്കാൻ
തുടങ്ങിയിട്ട് വർഷങ്ങളായല്ലോ.. എന്റെ ഭർത്താവും ഇവിടെ നിന്നാണ് തുണി
എടുത്തിരുന്നത്.. അഞ്ചോ പത്തോ കൂടിയാലും കുഴപ്പമില്ല.. " ;
അപ്പോഴേക്കും അവർ തുണി എടുക്കാറുള്ള കട തുറന്നു.
കടക്കാരൻ പറഞ്ഞു " അളക്ക രാവിലെത്തന്നെ എത്തിയിട്ടുണ്ടല്ലോ. . എന്താ
വിശേഷിച്ച് ? " ;
അളക്ക ചിരിച്ചു : " ;നീ വേഗം തുറക്കൂ.. എനിക്ക് പോകാൻ തിടുക്കമുണ്ട് " ;
കടക്കാരൻ മാർവാഡി അതിശയത്തോടെ ചോദിച്ചു : " എന്തിനാ ധൃതി ? മഴ വരും
എന്ന് പേടിച്ചിട്ടാണോ? "
അളക്ക അല്പം ദേഷ്യത്തോടെ : " ആർക്കാടാ മഴയെപ്പേടി!!.. "
മാർവാഡി : " അല്ല പലയിടത്തും മരങ്ങൾ വീഴുകയും പാതകൾ പൊളിഞ്ഞ്
ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ "
അളക്ക : " ;ഉണ്ട്.. അതാണ് മനസ്സിൽ ഒരു വിമ്മിഷ്ടം "
മാർവാഡി : " മലയിടിച്ചാൽ കാരണം കുറെ പേർ മരിച്ചു എന്നും , കുറെ പേരെ
കാണാനില്ല എന്നും കേട്ടല്ലോ ! "
അളക്ക ഒന്നും മിണ്ടിയില്ല. അവർ നേരെ കടയിൽ കയറി തുണികൾ വാരി
വലിച്ച് താഴെയിട്ടു.
മാർവാഡി : " ;അളക്ക ... നിൽക്കൂ.. ഞാൻ എടുത്തുതരാം ..";
ഭർത്താവ് മരിച്ചിട്ട് പതിനഞ്ച് വർഷം ആയി, അതിന്റെ ആണ്ടുബലിയിടാൻ
പോലും ചിന്നപ്പ വന്നില്ല. അതേവർഷം ചിക്കമംഗലൂരിൽ മലയിടിച്ചിലിൽ
ചിന്നപ്പ കാണാതായി. പിന്നീട് മൂന്നുനാല് ദിവസം കഴിഞ്ഞാണ് മൃതദേഹം
കിട്ടിയത്. അളകമ്മ തികഞ്ഞ നിർവ്വികാരതയോടെ മകന്റെ ശരീരം കണ്ടുനിന്നു.
അതൊന്നും കേൾക്കാതെ അവർ തൂണുകൾ വാരിക്കൂട്ടികയായിരുന്നു. പിന്നീട്
അതെല്ലാം മാർവാഡിയുടെ മുന്നിലേക്ക് തള്ളിനീക്കി.
" ;ഇതിനൊക്കെ എത്രയായി എന്ന് പറ " ;
മാർവാഡി : " കൈനീട്ടമാണ് .. കടം പറയരുത് . " ;
അളക്ക ക്ഷുഭിതയായി " ;ഞാൻ എന്നങ്കിലും കടം പറഞ്ഞിട്ടുണ്ടോ .. നീ പറ..
ഉണ്ടോ ? "
മാർവാഡി : " ;അതില്ല.. എന്നാൽ ഇന്നിപ്പോൾ ഒരു സംശയം .. "
അവർ ഒരു പ്ലാസ്റ്റിക് ബാഗ് മാർവാഡിയുടെ മേശപ്പുറത്ത് വെച്ചു. ഇത്
മതിയാകില്ലേ എന്ന ഭാവത്തിൽ അയാളെ നോക്കി.
പെട്ടെന്ന് തന്നെ അയാൾ കണക്ക് കൂട്ടി നോക്കി. ബാഗ് തുറന്ന് അയാൾക്ക്
വേണ്ടുന്ന തുക എണ്ണി തിട്ടപ്പെടുത്തി എടുത്തു. ബാക്കി അവർക്ക് തിരിച്ചു
നൽകി.
മാർവാഡി തന്നെ അവർ വാങ്ങിയ തുണികൾ ഒരു വലിയ കെട്ടാക്കി വെച്ചു.
അളക്ക : " ;പറ്റുമെങ്കിൽ ഒരു പ്ലാസ്റ്റിക് ഇതിന്റെ മേലെ പൊതിയാൻ കിട്ടുമോ "
മാർവാഡി പറഞ്ഞു :"ഓ.. അതിനെന്താ.. മഴ നനയാതിരിക്കാൻ അത് നല്ലതാ "
തുണിക്കെട്ട് തലയിൽ വെച്ചുകൊണ്ട് അവർ ചോദിച്ചു " ;മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ എവിടെ എത്തിക്കണമെന്ന് അറിയാമോ?"