നൃത്ത സംവിധായകന്‍ ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം. ജാനി മാസ്റ്റര്‍ക്കൊപ്പം കൊറിയോഗ്രാഫിയില്‍ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന 21കാരിയായ യുവതിയാണ് പരാതി നല്‍കിയത്.
പരാതിയില്‍ ജാനി മാസ്റ്ററിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ പീഡിപ്പിക്കപ്പെട്ടുവെന്നും യുവതി പറയുന്നു.