നിറഞ്ഞൊഴുകുന്ന തണ്ടോഴിക്കനാൽ ആരൽ കൂടുകൾ കെട്ടിയിറക്കിയിട്ട ചെമ്മൺ ബണ്ടുകൾ ഇരുവശത്തും . അതിലൂടെ പതുക്കെ വഴുക്കാതെ നടക്കുമ്പോൾ എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷമാണ്. നീണ്ട വേനലവധിയുടെ കളിക്കളങ്ങൾ വിട്ട് സ്‌കൂളിലെ അടുത്ത ക്ലാസിലേക്കുള്ള ചുവടുവെപ്പ് പുതിയ ക്ലാസ്സ് ടീച്ചർ ആരായിരിക്കും, കൊച്ചമ്മിണി ...?
മലയാളം പഠിപ്പിക്കുന്ന, തല്ലാത്ത കൊച്ചു ടീച്ചറെ അവൾക്കും കൂട്ടർക്കും ഒരുപാടിഷ്ടം. ചെറുപ്രായത്തിൽ വിധവയായ ടീച്ചർ കൂടെ പറക്കമുറ്റാത്ത ഇരട്ടക്കുട്ടികൾ. കഴിഞ്ഞവർഷം സ്‌കൂൾ തുറക്കുന്ന ദിവസം ടീച്ചർ രണ്ടുമക്കളെയും കയ്യിൽ പിടിച്ചു വന്നാണ്
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക..... https://ccdn.emalayalee.com/pdf/rethykallada_1726495659.pdf