നിയും ഞാനും ഒന്നായ്
സ്നേഹത്തിൽ ലയിച്ചപ്പോഴാണ്
മരുഭൂമിയായിരുന്നയെൻ്റെ മനം
മഴ കൊണ്ട് കുളിർത്തത്
വിത്ത് മുളച്ച് പൂക്കൾ വിടർന്നത്
പറവകൾ ജനിച്ചത് പറന്നത്
കടലൂറിയത് തിരയിളകിയത്
ജീവൻ തുടിച്ച് പ്രാണൻ നിറഞ്ഞത്
ആ ലയനത്തിനായുള്ള സമയം
ആയുസ്സിൻ്റെ ഭീമമായ ഭാഗമായിരുന്നു
മനസ്സിലാക്കിയ വിലപ്പെട്ട സത്യം
പലർക്കും വിലക്കപ്പെട്ട സത്യം
ഇതായിരുന്നു ഇത് മാത്രമായിരുന്നു
വേദനയുടെ വേർപ്പെടലുകളുടെ
വ്യത്യാസപ്പെടുത്തലുകളുടെ
വെറുക്കപ്പെടലിൻ്റെ ആഴത്തിലാണ്
നിന്നിലുള്ള ലയനത്തിൻ്റെ
പാത എന്ന പരമമായ സത്യം
പ്രകൃതി നി എത്ര അത്ഭുതം സുന്ദരം.