Image

ഒന്ന് തിരിഞ്ഞ് നോക്കിയാൽ ( കവിത : ലാലു കോനാടിൽ )

Published on 17 September, 2024
ഒന്ന് തിരിഞ്ഞ് നോക്കിയാൽ ( കവിത : ലാലു കോനാടിൽ )

കാലം കാത്ത് വച്ച
പഴമയുടെ ഇനിയും
മറക്കാത്ത
ഓർമ്മ ചെപ്പുകൾ...!

നമ്മിലെ നമ്മെ
തിരിച്ചറിയാനായി കാലം
ഒരുക്കിയ ഓർമ്മകളുടെ
നടവഴിയിൽ...!

അല്പ നേരം നിൽക്കൂ...
നടന്നു മറഞ്ഞ വഴികളിൽ
നിന്ന് നാം ഉപേക്ഷിച്ച് പോയ
ഓരോ സ്വപ്നങ്ങളുടേയും
മോഹങ്ങളുടേയും
കടമകളുടേയും ഓർമ്മ
പൂക്കൾ വാടി വീഴുന്നത് 
വാരിയെടുത്ത് ഹൃദയത്തോട്
ചേർക്കാൻ തോന്നും...!

ഒന്ന് തിരിഞ്ഞ് നോക്കിയാൽ
ഒരിയ്ക്കൽ അകന്നു പോയ
പദ ചലനങ്ങളും..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക