ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട റയാൻ റൗത്ത് ഒരു പുസ്തകത്തിൽ ഇറാനോട് ട്രംപിനെ വധിക്കണമെന്നു ആവശ്യപ്പെടുന്നു. ഭാര്യ കാത്‌ലീൻ ഷഫാറുമൊത്തു റൗത്ത് പ്രസിദ്ധീകരിച്ച 'Ukraine’s Unwinnable War' എന്ന പുസ്തകത്തിൽ ട്രംപിനു വോട്ട് ചെയ്തു എന്ന കുറ്റത്തിനു തന്നെയും ഇറാനു വധിക്കാം എന്നും പറയുന്നുണ്ട്.
ലോക കാര്യങ്ങളിൽ അസ്പഷ്ടമായ ചില അഭിപ്രായങ്ങളാണ് പുസ്തകത്തിൽ. "ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ഞങ്ങൾ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്നു പറയാനുള്ള ആണത്തം എനിക്കുണ്ട്. ഭീകരമായ തെറ്റായിപ്പോയി. നിങ്ങൾ ഇറാന്, ആ തെറ്റിന്റെ പേരിലും നിങ്ങളുടെ ആണവ പദ്ധതി പൊളിച്ചതിന്റെ പേരിലും ട്രംപിനെയും എന്നെയും വധിക്കാൻ അവകാശമുണ്ട്. ഇവിടെ യുഎസിൽ ആർക്കെങ്കിലും അതിനുള്ള ധൈര്യം കാണുന്നില്ല."
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ വധിക്കാനും റൗത്ത് ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷമാണ് അതു പുറത്തു വന്നത്.
തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കിയപ്പോൾ റൗത്തിന്റെ മേൽ മാരകായുധം സൂക്ഷിച്ച കുറ്റം ചുമത്തി.
Routh urged Iran to assassinate Trump