Image

കെജ്രിവാളിന് നന്ദി അറിയിച്ച്‌ അതിഷി മര്‍ലേന

Published on 17 September, 2024
കെജ്രിവാളിന് നന്ദി അറിയിച്ച്‌ അതിഷി മര്‍ലേന

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന.'അരവിന്ദ് കെജ്രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്രിവാള്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അതിഷി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക