ന്യൂഡൽഹി, സെപ്തംബർ 17 ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിച്ചു, അരവിന്ദ് കെജ്‌രിവാളിൻ്റെ പിൻഗാമിയായി ആം ആദ്മി പാർട്ടിയുടെ (എഎപി) ഉന്നത നേതൃത്വത്തിൻ്റെ അംഗീകാരം അതിഷിക്ക് (43) ലഭിച്ചു.
രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അവർ മാറുകയാണ്.
നിലവിൽ ഡൽഹിയിലെ ഏക വനിതാ മന്ത്രിയായ അതിഷി, കെജ്‌രിവാളിൻ്റെ വിശ്വസ്ത സഹായിയാണ്. വിദ്യാഭ്യാസം, വൈദ്യുതി, ജലം, പിഡബ്ല്യുഡി, തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രി .മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിൻ്റെയും സിസോദിയയുടെയും അറസ്റ്റിനെ തുടർന്ന് മുതിർന്ന മന്ത്രിമാരിൽ ഒരാളെന്ന നിലയിൽ, അവർ ഡൽഹി സർക്കാരിൻ്റെ മുഖമായി മാറി.
അതിഷിയുടെ അധികാരത്തിലേക്കുള്ള ഉയർച്ച വിമർശനങ്ങൾക്കതീതമല്ല . ആഭ്യന്തര അധികാര തർക്കങ്ങൾക്കിടയിൽ എഎപിക്കുള്ളിൽ നിയന്ത്രണം നിലനിർത്താൻ കെജ്‌രിവാൾ ഒരു "പാവ"യെ തിരഞ്ഞെടുത്തുവെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആരോപിക്കുന്നു
പഞ്ചാബി വേരുകളുള്ള ഒരു രജപുത്ര കുടുംബത്തിൽ നിന്നുള്ള, ഡൽഹി യൂണിവേഴ്സിറ്റി (DU) പ്രൊഫസർമാരായ വിജയ് സിങ്ങിൻ്റെയും ത്രിപ്ത വാഹിയുടെയും മകളായി 1981 ജൂൺ 8 നാണ് അതിഷി ജനിച്ചത്.
ഡൽഹിയിൽ വിദ്യാഭ്യാസം നേടിയ അതിഷി, പൂസാ റോഡിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ ചേർന്നു, 2001-ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി.
പിന്നീട് ഉപരിപഠനത്തിനായി യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിഷി ആന്ധ്രാപ്രദേശിലെ ഋഷി വാലി സ്‌കൂളിൽ ഹിസ്റ്ററി, ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു.
എ എ പി സ്ഥാപിതമായതോടെ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അതിഷി, 2013-ൽ പാർട്ടിയുടെ നയരൂപീകരണ പ്രവർത്തനങ്ങളിൽ ആഴത്തിൽ ഇടപെട്ടു. 2015-ൽ മധ്യപ്രദേശിൽ നടന്ന പാർട്ടിയുടെ 'ജല സത്യാഗ്രഹ'ത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു.
2018 ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവരെ ഡൽഹി വിദ്യാഭ്യാസ വകുപ്പിൻ്റെ ഉപദേഷ്ടാവ് എ സ്ഥാനത്തു നിന്ന് നിന്ന് പിരിച്ചുവിട്ടു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിലെ എഎപി സ്ഥാനാർഥിയായിരുന്നു അതിഷി ബിജെപിയുടെ ഗൗതം ഗംഭീറിനോട് നല്ല ഭൂരിപക്ഷത്തിനു പരാജയപ്പെട്ടു.
2020ൽ ദേശീയ തലസ്ഥാനത്തെ കൽക്കാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി അതിഷി തിരഞ്ഞെടുക്കപ്പെട്ടു. എക്സൈസ് നയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെത്തുടർന്ന് 2023 മാർച്ചിൽ അവർ മന്ത്രിയായി.
അതിഷിയുടെ ഉയർച്ച വിവാദങ്ങളിലൂടെ ആയിരുന്നു . മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, രാജ്യസഭാംഗം സ്വാതി മലിവാൾ തൻ്റെ വിയോജിപ്പ് പ്രകടിപ്പിച്ചു, ജയ്ഷെ മുഹമ്മദ് ഭീകരൻ അഫ്സൽ ഗുരുവുമായുള്ള ബന്ധത്തിൻ്റെ പേരിൽ അതിഷിയുടെ കുടുംബത്തെ വിമർശിച്ചു.
ഗുരുവിന് വേണ്ടി ദയാഹർജികൾ എഴുതിയത് അതിഷിയുടെ മാതാപിതാക്കൾ ആണെന്ന് മലിവാൾ ആരോപിച്ചു.
ചില റിപ്പോർട്ടുകൾ പ്രകാരം, അവരുടെ അമ്മ ത്രിപ്ത വാഹി അഫ്‌സൽ ഗുരുവിൻ്റെ അനുഭാവി എസ്.എ.ആർ. ഗീലാനിയുടെ സുഹൃത്ത് ആയിരുന്നു ,
മുൻ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന റവല്യൂഷണറി ഡെമോക്രസി എന്ന കമ്മ്യൂണിസ്റ്റ് വെബ്‌സൈറ്റ് അവളുടെ പിതാവ് വിജയ് സിംഗ് എഡിറ്റ് ചെയ്യുന്നു.
മാതാപിതാക്കളുടെ കാൾ മാർക്‌സിൻ്റെയും വ്‌ളാഡിമിർ ലെനിൻ്റെയും പ്രത്യയശാസ്‌ത്ര സ്വാധീനത്തെത്തുടർന്ന് അവര്‍ക്കിട്ടിരുന്ന മര്‍ലിന എന്നപേര് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പേരിൽ നിന്ന് അവര്‍ ഒഴിവാക്കി, ഒരു ക്രിസ്ത്യൻ ബന്ധമായി വ്യാഖ്യാനിക്കാമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് മർലീന ഒഴിവാക്കിയത് .