Image

ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാൽ വഴുതി കൊക്കയിലേക്ക് വീണു

Published on 17 September, 2024
ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാൽ വഴുതി കൊക്കയിലേക്ക്   വീണു

ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ പര്‍വതങ്ങള്‍ക്കിടയിലുള്ള മലയിടുക്കില്‍ നിന്ന് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി കൊക്കയിലേക്ക് വീണു.

ചമ്ബ ജില്ലയിലാണ് സംഭവം. പൂജ എന്ന യുവതിയാണ് വീണത്. ‘ബേപനാ പ്യാര്‍ ഹേ’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് അപകടം. പെണ്‍കുട്ടി സുരക്ഷിതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://twitter.com/i/status/1835330914609418598

നിറയെ പുല്ലുണ്ടായിരുന്നതിനാല്‍ നിസാരമായ പരിക്കേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ പൂജ മറ്റൊരു വീഡിയോ പുറത്തുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. വഴുതിയാണ് വീണതെന്ന് അവര്‍ പറഞ്ഞു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്നും അവള്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക