Image

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം : മലയാളി ദമ്പതികളും മകനും മരിച്ചു

Published on 17 September, 2024
ഗുണ്ടല്‍പേട്ടിൽ  വാഹനാപകടം : മലയാളി  ദമ്പതികളും മകനും മരിച്ചു

ഗുണ്ടല്‍പേട്ട: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി  ദമ്ബതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കെ.എ. 11 ബി 8497 ടിപ്പർ ലോറി കുടുംബം സഞ്ചരിച്ച കെ.എല്‍. 3 ഇ 5197 ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഓണാവധി ആഘോഷിക്കാൻ ഗുണ്ടല്‍പേട്ടില്‍ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക