Image

മുംബെെയില്‍ 30 കോടിയുടെ ആഡംബരവസതി സ്വന്തമാക്കി പൃഥ്വിരാജ്

Published on 17 September, 2024
മുംബെെയില്‍ 30 കോടിയുടെ ആഡംബരവസതി സ്വന്തമാക്കി പൃഥ്വിരാജ്

മുംബെെ: നടൻ പൃഥ്വിരാജ് മുംബെെയില്‍ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകള്‍. ബാന്ദ്രയിലെ പാലി ഹില്ലിലാണ് നടൻ ബംഗ്ലാവ് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

നാല് കാർ പാർക്കിങ് ഏരിയ ഉള്‍പ്പെടുന്നതാണ് വസതിയെന്നും റിപ്പോർട്ടുകളുണ്ട്.

2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്സ് ആണ് താരം വസതി സ്വന്തമാക്കിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

പാലി ഹില്ലില്‍ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസതിയാണിത്. നേരത്തെ 17 കോടിയുടെ വസതി ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും ഇവിടെ ആഡംബര വസതികളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക