Image

സ്വാമിനാരായൺ ക്ഷേത്രത്തിനെതിരെ ഉണ്ടായ അതിക്രമത്തെ യുഎസ് ജനപ്രതിനിധികൾ അപലപിച്ചു (പിപിഎം)

Published on 17 September, 2024
സ്വാമിനാരായൺ ക്ഷേത്രത്തിനെതിരെ ഉണ്ടായ അതിക്രമത്തെ യുഎസ് ജനപ്രതിനിധികൾ അപലപിച്ചു (പിപിഎം)

ന്യൂ യോർക്കിലെ മെൽവില്ലിൽ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രത്തിനെതിരെ ഉണ്ടായ അതിക്രമത്തെ പല യുഎസ് ജനപ്രതിനിധികളും അപലപിച്ചു. ക്ഷേത്രത്തിന്റെ പരിസരത്തു അശ്ലീലം എഴുതി വച്ചവരെ കണ്ടെത്തി നടപടി എടുക്കാൻ വൈകരുതെന്നു അവർ അധികൃതരോട് ആവശ്യപ്പെട്ടു.

രാജ്യത്തു വിദ്വേഷവും അക്രമവും ആവർത്തിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.

അതിക്രമത്തെ ഇന്ത്യൻ അമേരിക്കൻ റെപ്. ശ്രീ തനെദാർ നീചമെന്നു വിളിച്ചു. വർഗീയതയിലും വിദ്വേഷത്തിലും നിന്ന് ഉത്ഭവിക്കുന്ന ഇത്തരം സംഭവങ്ങൾ പൂർണമായി അന്വേഷിക്കണം.  

"ഇത് തികച്ചും അസ്വീകാര്യമാണ്. ബി എ പി എസ് സമൂഹം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അർഹിക്കുന്നു."

ഇന്ത്യൻ അമേരിക്കൻ റെപ്. റോ ഖന്ന ആക്രമണത്തെ അപലപിക്കയും ആരാധനാ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ അടിസ്ഥാന മൂല്യമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. "ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ഭീഷണിയും പീഡനവും അക്രമവും അംഗീകരിക്കാൻ ആവില്ല. ഉത്തരവാദികളായവരെ കണ്ടെത്തി ഇനി ആവർത്തിക്കില്ലെന്നു ഉറപ്പു വരുത്തണം."

മറ്റൊരു  ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗമായ റെപ്. രാജ കൃഷ്ണമൂർത്തി പറഞ്ഞു: "ഞാൻ ഈ സംഭവത്തിൽ അമ്പരന്നു പോയി. രാഷ്ട്രീയ അക്രമങ്ങളും വംശീയ വിദ്വേഷവും കൂടി വരുന്നത് ആശങ്ക ഉളവാക്കുന്നു. നാം ഒന്നിച്ചു നിന്ന് ഇതിനെ നേരിടണം."

ഇത്തരം അക്രമങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നു കോൺഗ്രസ് അംഗം ടോം സോസിയും ചൂണ്ടിക്കാട്ടി. വംശീയതയും വിദ്വേഷവും ഉണ്ടാകുന്നത് ആശങ്ക ഉണർത്തുന്നു. ചില ദേശീയ നേതാക്കളുടെ വഴിവിട്ട സംസാരമാണ് അതിനു കാരണമാവുന്നത്.

റെപ്. ബ്രയാൻ ഫിറ്റ്സ്‌പാട്രിക്കും അക്രമത്തെ അപലപിച്ചു. "ഇത്തരം സംഭവങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന മൂല്യങ്ങളെയാണ് തകർക്കുക. അത് അനുവദിക്കാൻ പാടില്ല."

US lawmakers deplore attack on temple 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക