ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതല്‍ അമേരിക്ക സന്ദര്‍ശിക്കും. സെപ്തംബര്‍ 21 മുതല്‍ 23 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ക്വാഡ് സമ്മേളനത്തില്‍ മോദി പ?ങ്കെടുക്കും. യു.എന്‍ പൊതുസഭയേയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
വിദേശകാര്യമ?ന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഡെലെവേറിലെ വില്‍മിംഗ്ടണില്‍ നടക്കുന്ന ക്വാഡ് സമ്മേളനത്തിലാവും മോദി പ?ങ്കെടുക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ, യു.എസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങള്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്വാഡ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച അജണ്ടയില്‍ എത്രത്തോളം പുരോഗതിയുണ്ടാക്കിയെന്നത് വിലയിരുത്തുകയാവും സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. ഇന്തോ-പസഫിക് രാജ്യങ്ങള്‍ അവരുടെ വികസന ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ക്വാഡ് സമ്മേളനം നടത്തുന്നത്. അടുത്ത ക്വാഡ് സമ്മേളനം ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്.