കോളേജിൽ അടുത്ത സുഹൃത്തായിരുന്ന പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം മുഖപുസ്തകത്തിലൂടെ കണ്ടെത്തിയപ്പോൾ ഒരു പാട് സന്തോഷം തോന്നി. അവളുടെ വിശേഷങ്ങൾ സന്ദേശങ്ങൾ ആയി പ്രവഹിച്ചപ്പോൾ അയാളുടെ സന്തോഷം ഇരട്ടിയായി ,ഒപ്പം സമാധാനം ഇത്തിരി കുറഞ്ഞോന്നൊരു ശങ്കയും !
ഒരു ദിവസം അവൾ “ ഓഫീസ് അഡ്രെസ്സ് തരൂ നാളെ ഞാൻ തൻടെ നഗരത്തിലേക്ക് വരുന്നുണ്ട് ഒരു കോൺഫറൻസിൽ പങ്കെടുക്കാനാണ് ഉച്ച കഴിഞ്ഞാൽ ഫ്രീ ആവും നൈറ്റ് ട്രെയിൻനേ തിരിച്ച് പോകുന്നുള്ളൂ അതുവരെ നമുക്ക് എവിടെയെങ്കിലും സ്വസ്ഥമായിരുന്നു സംസാരിക്കാം , കുറെ നാളത്തെ കഥകൾ പറയാനുണ്ട് “ സന്ദേശം വായിച്ചു ഞെട്ടിയ അയാൾ “ അയ്യോ ഞാൻ നാട്ടിലാ ,ഒരു മാസത്തേക്ക് ലീവ് ആണെന്നൊരു മറുപടി അയച്ചു .ഉടനെ വന്നു മറുതലയ്ക്കൽ നിന്ന് അടുത്തത്“ എന്തു പറ്റി ?തന്റെ ഷുഗർ കുറഞ്ഞു,ബി പി കൂടി അല്ലേ “?വീണ്ടുമൊരു മറുപടി അയക്കാൻ കെൽപ്പില്ലാതെ എല്ലാം ഡിലീറ്റ് ചെയ്ത് ഫോണും സ്വിച്ച്ഓഫ് ആക്കി വീട്ടിലേക്കു കയറുമ്പോൾ അയാൾ ഒരു ദീർഘനിശ്വാസത്തോടെ മനസ്സിൽ പറഞ്ഞു “സമാധാനത്തേക്കാൾ വലുതല്ലല്ലോ സന്തോഷം”!
( ഷുഗർ= പഞ്ചാര , ബി പി = ഭാര്യയെ പേടി)