Image

'ഇന്ത്യ ടുഡേ' ലേഖകനെ ആക്രമിച്ചതിനെ നാഷനൽ പ്രസ് ക്ലബ് അപലപിച്ചു (പിപിഎം)

Published on 17 September, 2024
'ഇന്ത്യ ടുഡേ' ലേഖകനെ ആക്രമിച്ചതിനെ നാഷനൽ പ്രസ് ക്ലബ് അപലപിച്ചു (പിപിഎം)

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശത്തിനു മുൻപ് 'ഇന്ത്യ ടുഡേ' ലേഖകൻ രോഹിത് ശർമയെ ഏതാനും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തവെന്ന ആരോപണത്തിൽ വാഷിംഗ്‌ടണിൽ നാഷനൽ പ്രസ് ക്ലബ് പ്രതികരിച്ചു. ലേഖകന്റെ ഒന്നാം ഭേദഗതി അവകാശങ്ങൾ അവർ ലംഘിച്ചെന്നു പ്രസിഡന്റ് എമിലി വിൽകിൻസ് ചൂണ്ടിക്കാട്ടി.

ഒന്നാം ഭേദഗതി ഉറപ്പാക്കുന്ന പ്രധാന അവകാശങ്ങളിൽ  അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വാർത്താ മാധ്യമ സ്വാതന്ത്ര്യവും  ഉൾപ്പെടുന്നു.

ക്ലബ്ബിന്റെ ബോർഡ് അംഗം കൂടിയായ ശർമ തന്റെ ജോലി തികച്ചും പ്രഫഷനലായാണ് ചെയ്തതെന്നു വിൽകിൻസ് ചൂണ്ടിക്കാട്ടി. അഭിമുഖം റെക്കോർഡ് ചെയ്യാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡ സമ്മതിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചില പ്രവർത്തകർ ശർമ ചോദിച്ച ഒരു ചോദ്യത്തെ എതിർത്ത് അദ്ദേഹത്തെ ആക്രമിച്ചു. അവർ അദ്ദേഹത്തിന്റെ ഫോൺ പിടിച്ചു വാങ്ങി ഫയലുകൾ നീക്കം ചെയ്തു.

ചോദ്യത്തോട് എതിർപ്പൊന്നും ഇല്ലാതിരുന്ന പിട്രോഡ പിന്നീട് ശർമയോട് മാപ്പു ചോദിച്ചു.

ലേഖകന്റെ ഫോൺ എടുത്തുകൊണ്ടു പോകാൻ സെക്യൂരിറ്റി സ്റ്റാഫിന് അധികാരമില്ലെന്നും വിൽകിൻസ് ചൂണ്ടിക്കാട്ടി. ലേഖകന്മാർക്കു ഒന്നാം ഭേദഗതിയുടെ സംരക്ഷണം ഉണ്ട്.

NPC flays attack on journalists 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക