Image

കോണ്‍ഗ്രസ്മാന്‍ തോമസ് സുവോസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കിക്ക് ഓഫ് നടത്തി

Published on 17 September, 2024
കോണ്‍ഗ്രസ്മാന്‍ തോമസ് സുവോസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കിക്ക് ഓഫ് നടത്തി

ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് മാന്‍ തോമസ് സുവോസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കിക്ക്ഓഫ് നടത്തി.

സെപ്റ്റംബര്‍ മൂന്നാം തീയതി വൈകുന്നേരം 6 മണിക്ക് ജെറിക്കോയിലുള്ള മില്‍റിഡ്ജ് ഇന്നില്‍ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ ചെയര്‍മാന്‍ ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു.

നാസ്സു കൗണ്ടി, സഫോക്ക് കൗണ്ടി, ക്യൂന്‍സ് കൗണ്ടി എന്നിവടങ്ങളിലുള്ള അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. പ്രമുഖ ഡമോക്രാറ്റിക് പാർട്ടി നേതാവ് കളത്തിൽ വർഗീസ് തുടങ്ങി ഒട്ടേറെ നേതാക്കളും  പങ്കെടുത്തു. ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളേയും ചടങ്ങില്‍ പരിചയപ്പെടുത്തി. 

പാർട്ടി ഭിന്നത നോക്കാതെ എല്ലാവരുമൊത്ത്  പ്രവർത്തിക്കാൻ താൻ ശ്രമിക്കുന്നതായി സുവോസി പറഞ്ഞു. റിപ്പബ്ലിക്കൻ കോൺഗ്രസംഗവും മുൻ എഫ്.ബി.ഐ ഓഫിസറുമായ ബ്രയാൻ ഫിറ്റ്സ്ട്പാട്രിക്കുമായി യോജിച്ചുള്ള പ്രവർത്തനം മൂലം  പ്രസിഡന്റ്‌ ബൈഡനോട്  അതിർത്തികൾ സുരക്ഷിതമാക്കാനുള്ള ഉത്തരവ് ലഭ്യമാക്കാൻ  കഴിഞ്ഞു.
മറ്റൊരു റിപ്പബ്ലിക്കൻ പ്രതിനിധിയുമായുള്ള പ്രവർത്തനത്തിൽ ഇമ്മിഗ്രേഷൻ രംഗത്തെ പരാജയങ്ങളും  അതിർത്തി സുരക്ഷയും ലക്ഷ്യമിട്ടു  നയങ്ങൾ രൂപീകരിക്കാൻ കഴിന്.

ഇപ്പോൾ ഹൌസിലെ   ബോർഡർ സെക്യൂരിറ്റി  ടാസ്ക് ഫോഴ്സ് കോ ചെയറും  ഹോംലാൻഡ് സെക്യൂരിറ്റി  കമ്മിറ്റി അംഗവുമാണ് സുവോസി.

ഹിക്സ്‌വിൽ വാട്ടർ ഡിസ്ട്രിക്ടിൽ  ശുദ്ധജല വിതരണത്തിന് 5 മില്യൺ ഡോലർ ലഭ്യമാക്കാൻ സുവോസിക്കു കഴിഞ്ഞു. നോർത്ത് ഷോറിലെ ഷെൽ ഫിഷിങ് പാരമ്പര്യം നിലനിർത്താനും ജലവിതരണത്തിനുമായി 6 മില്യനും ലഭ്യമാക്കി. ഗ്ലെൻ കോവ് പോലീസ് ഡിപ്പാർട്ട്മെന്റിന് ഒരു മില്യൺ ലഭ്യമാക്കി 
 

കോണ്‍ഗ്രസ്മാന്‍ തോമസ് സുവോസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കിക്ക് ഓഫ് നടത്തി
കോണ്‍ഗ്രസ്മാന്‍ തോമസ് സുവോസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക