Image

അമ്മയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; മകന്‍ കസ്റ്റഡിയില്‍

Published on 17 September, 2024
അമ്മയെ  മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; മകന്‍ കസ്റ്റഡിയില്‍

കാസര്‍കോഡ്: കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് മരിച്ചത്. പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതി മാനസിക പ്രശ്‌നമുള്ള ആളെന്ന് പൊലീസ് പറഞ്ഞു.


മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകന്‍ മജീദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക