Image

മിഡിൽ ഈസ്റ്റിൽ ബൈഡൻ എടുത്ത നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്നു ഹാരിസ് (പിപിഎം)

Published on 18 September, 2024
മിഡിൽ ഈസ്റ്റിൽ ബൈഡൻ എടുത്ത നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്നു ഹാരിസ് (പിപിഎം)

ഇസ്രയേലിനുള്ള 2,000 പൗണ്ട് ബോംബുകൾ തത്കാലം തടഞ്ഞു വയ്ക്കാൻ മേയിൽ പ്രസിഡന്റ് ജോ ബൈഡൻ എടുത്ത തീരുമാനത്തെ താൻ അംഗീകരിക്കുന്നുവെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. എന്നാൽ ഇസ്രയേലിന്റെ പ്രതിരോധ ആവശ്യങ്ങളെ തുടർന്നും പിന്തുണയ്ക്കുന്നുവെന്നു ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്‌ഥാനാർഥി വ്യക്തമാക്കി.

ചൊവാഴ്ച്ച നാഷനൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേർണലിസ്റ്സ് നടത്തിയ പരിപാടിയിൽ സംസാരിക്കയായിരുന്നു ഹാരിസ്.

ഹമാസ് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേലിൽ നടത്തിയ ആക്രമണം എത്ര പ്രാകൃതമായിരുന്നുവെന്നു ഹാരിസ് ഓർമിച്ചു. എന്നാൽ ഗാസയിൽ നിന്നു വരുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ഒട്ടനവധി പലസ്തീൻകാർ കൊല്ലപ്പെട്ടു. യുദ്ധവിരാമത്തിനും ബന്ദികളുടെ മോചനത്തിനും യുഎസ് നിരന്തരം ശ്രമിച്ചു വരികയാണ്.

ഇസ്രയേലി, അറബ് നേതാക്കളുമായി യുദ്ധാന്തര ഗാസയെ കുറിച്ചു ചർച്ച ചെയ്തതായി ഹാരിസ് അറിയിച്ചു. ഗാസയിൽ ഇസ്രയേൽ തുടരാൻ പാടില്ല.

"ഈ യുദ്ധം അവസാനിക്കണം," ഹാരിസ് പറഞ്ഞു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെടുത്തി യുദ്ധവിരാമം സാധ്യമാക്കണം.

ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസ് ആക്രമണം ഉണ്ടായതു മുതൽ എടുത്ത നിലപാട് തന്നെയാണ് ഹാരിസ് ഇപ്പോഴും പിന്തുടരുന്നത്. ഇസ്രയേലിന്റെ പ്രതിരോധം ഉറപ്പാക്കണം, രണ്ടു രാജ്യങ്ങളെന്ന ആശയം നടപ്പാക്കണം, ഗാസയിലെ പലസ്തീൻ സിവിലിയൻ മരണങ്ങൾ അവസാനിക്കണം.

Harris supports Biden action on arms to Israel

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക