Image

'ആക്രമിക്കപ്പെട്ട' ഇന്ത്യ ടുഡേ റിപ്പോർട്ടർക്കു യുഎസ് കോൺഗ്രസ് അംഗത്തിന്റെ പിന്തുണ (പിപിഎം)

Published on 18 September, 2024
'ആക്രമിക്കപ്പെട്ട' ഇന്ത്യ ടുഡേ റിപ്പോർട്ടർക്കു യുഎസ് കോൺഗ്രസ് അംഗത്തിന്റെ പിന്തുണ (പിപിഎം)

ഡാളസിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനവേളയിൽ കോൺഗ്രസ് അനുഭാവികൾ ആക്രമിച്ചുവെന്നു പറയുന്ന 'ഇന്ത്യ ടുഡേ' റിപ്പോർട്ടർ രോഹിത് ശർമയ്ക്കു യുഎസ് കോൺഗ്രസ് അംഗം റെപ്. റോ ഖന്ന പിന്തുണ നൽകി. രാഹുലിനെ കാത്തു ഡി എഫ് ഡബ്ലിയു വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡയെ ഇന്റർവ്യൂ ചെയ്ത ശർമയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതി.  

ശർമയ്‌ക്കെതിരായ ആക്രമണം പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു ഖന്ന പറഞ്ഞു. താൻ എന്നും ഒന്നാം ഭേദഗതിയെ പിന്തുണയ്ക്കുന്ന ആളാണ്.

"ശർമ ന്യായമുള്ള പത്രലേഖകനാണ്. അദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുത്തതും രേഖകൾ നീക്കം ചെയ്തതും ശാരീരികമായി കൈയേറ്റം ചെയ്തതും അധാർമികമാണ്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്."

ഏറെക്കാലമായി പരിചയമുള്ള പിട്രോഡയുമായി സംസാരിക്കുമ്പോൾ ശർമ ചോദിച്ച ഒരു ചോദ്യമാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

 

Ro Khanna backs assaulted journalist

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക