ഡാലസ്: കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ബ്ലസിക്കും, സഹധര്‍മ്മിണി മിനി ബ്ലസിക്കും ഡാലസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.
ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി രാമപുരം, ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള തമ്പി ജോര്‍ജ് കുമ്പനാട്, അനില്‍ മാത്യു, കൊച്ചുമോന്‍ പുലിയൂര്‍, ജെമിനി, ജെസ്ലിന്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ ബ്ലസിയെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
തിരുവല്ലാ സ്വദേശിയായ ബ്ലസി ഐപ്പ് തോമസ് ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാകൃത്തുമാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡും, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ഫിലിം 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതം (2024) ആയിരുന്നു ഏറ്റവും പുതിയ ചലച്ചിത്രം.