Image

ഏഷ്യൻ അമേരിക്കൻ സമൂഹങ്ങളുടെ ദേശീയ സമ്മേളനം നാളെ ഡി സിയിൽ ആരംഭിക്കുന്നു (പിപിഎം)

Published on 18 September, 2024
ഏഷ്യൻ അമേരിക്കൻ സമൂഹങ്ങളുടെ ദേശീയ സമ്മേളനം  നാളെ ഡി സിയിൽ ആരംഭിക്കുന്നു (പിപിഎം)

വാഷിംഗ്‌ടൺ ഡി സിയിൽ സെപ്റ്റംബർ 19, 20 തീയതികളിൽ ഏഷ്യൻ അമേരിക്കൻ യൂണിറ്റി കൊയലിഷൻ (എ എ യു സി) നാഷനൽ എ എ എൻ എച് പി ഐ യൂണിറ്റി സമ്മിറ്റ് നടത്തുന്നു.  

മറ്റു 10 എ എ പി ഐ സംഘടനകളും സഹകരിച്ചാണ് പരിപാടികൾ നടത്തുക. ഏഷ്യൻ അമേരിക്കൻ നേറ്റിവ് ഹവായിയൻ ആൻഡ് പാസിഫിക് ഐലൻഡർ സംഘടനകളുടെ നേതാക്കൾക്ക് ഒത്തൊരുമിക്കാനുള്ള ഒരു വേദിയാണ് സമ്മേളനം ഒരുക്കുക.

19നു വൈറ്റ് ഹൗസിൽ നമ്മുടെ സമൂഹങ്ങളെ കുറിച്ചുള്ള ബ്രീഫിംഗിൽ 70 പ്രതിനിധികൾ പങ്കെടുക്കും. 100 പ്രതിനിധികൾക്ക് വൈറ്റ് ഹൗസ് ടൂർ അനുവദിച്ചിട്ടുണ്ട്.

ഉച്ചതിരിഞ്ഞു ക്രൗൺ പ്ലാസ ഹോട്ടലിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പ്രതിനിധികൾ നമ്മുടെ സമുദായങ്ങളുടെ ആവശ്യങ്ങൾ കേൾക്കും. തുടർന്ന് നടക്കുന്ന യുവജന സമ്മേളനത്തിൽ സ്കൂളുകളിലും ബഹുസംസ്കാര സ്ഥാപനങ്ങളിലുമുള്ള വംശീയ പ്രശ്നങ്ങൾ ചർച്ച ചെയ്യും.

വംശീയ വിവേചനം, സിവിൽ റൈറ്സ്, വിദ്വേഷകുറ്റങ്ങൾ തടയാനുള്ള നടപടികൾ, കുടിയേറ്റം, ഏഷ്യൻ അമേരിക്കൻ സമൂഹങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ 20നു സമ്മേളനം ചർച്ച ചെയ്യും.

ഗ്രീൻ കാർഡ് ലഭിക്കാനുളള നീണ്ട കാലതാമസത്തെ കുറിച്ചു ചർച്ച ചെയ്യണമെന്നു ജി ഓ പി ഐ ഒ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാർ തന്നെ 1.2 അപേക്ഷകരാണ് വെയ്റ്റിംഗ് ലിസ്റ്റിൽ. അവർക്കെല്ലാം വാർഡ് കിട്ടാൻ 100 വര്ഷം വേണ്ടിവരും.

മികച്ച സേവനത്തിന്റെ പേരിൽ സമ്മേളനം ആദരിക്കുന്ന വ്യക്‌തികൾ:

-- യുഎസ് റെപ്. ജൂഡി ചുവിനു പൊളിറ്റിക്കൽ ലീഡർഷിപ് അവാർഡ്.

-- യുഎസ് റെപ്. ആൻഡി കിമ്മിന് പബ്ലിക് സർവീസ് അവാർഡ്.

-- സഫോൾക് കൗണ്ടി പോലീസ് ഏഷ്യൻ ജയ്‌ഡ്‌ സൊസൈറ്റി, സേവാ-എഐഎഫ്ഡബ്ലിയു, ടീം എയ്‌ഡ്‌സ്‌, എലിസബത് ഡി ലിയോൺ-ഗംബോവ എന്നിവയ്ക്കു കമ്മ്യൂണിറ്റി സർവീസ് അവാർഡ്.

-- ഇവാൻ ചെന്നിനു ഫിലാന്ത്രോഫിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്.

-- ജെൻസിമലേന മെസിക്, സൂരജ് കുൽക്കർണി എന്നിവർക്ക് യഥാക്രമം പ്രസിഡന്റിന്റെ യങ് പേഴ്‌സൺ-യൂത്ത് അവാർഡുകൾ.

AANHPI unity summit begins tomorrow

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക