Image

ഹ്യൂസ്റ്റണ്‍ മലയാളി സീനിയേഴ്‌സ് ഓണം കേരളത്തനിമയില്‍ ഉജ്ജ്വലമായി

എ.സി.ജോര്‍ജ് Published on 18 September, 2024
ഹ്യൂസ്റ്റണ്‍ മലയാളി സീനിയേഴ്‌സ് ഓണം കേരളത്തനിമയില്‍ ഉജ്ജ്വലമായി

ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സീനിയേഴ്‌സ് സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയില്‍ ആഹ്ലാദകരവും ഉജ്ജ്വലവുമായി. സെപ്റ്റംബര്‍ 14നു ഉച്ചയ്ക്ക് അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഓണം ആഘോഷിച്ചത്. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വളരെ കാലമായി പ്രവര്‍ത്തിക്കുന്ന ശ്രീമതി പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ 25 വര്‍ഷം മുന്‍പ് ആരംഭിച്ച ഒരു പൊതു മലയാളി സീനിയേഴ്‌സ് പ്രസ്ഥാനമാണ്, മലയാളി സീനിയേഴ്‌സ് സംഘടന.

മലയാളി സീനിയേഴ്‌സ് സംഘടന സ്ഥാപിതമായതിന്റെ ഒരു രജത ജൂബിലി വര്‍ഷവും രജത ജൂബിലി ഓണമഹോത്സവവും ആയിരുന്നു ഇപ്രാവശ്യം ആഘോഷിച്ചത്.

ശ്രീമാന്‍ നാരായണന്‍ നായരുടെ ഈശ്വര പ്രാര്‍ത്ഥന ഗാനത്തിനു ശേഷം ശ്രീമതി പൊന്നുപിള്ള,  ശ്രീമാന്‍മാരായ  ടോം എബ്രഹാം, എ.സി.ജോര്‍ജ്, സ്.കെ.ചെറിയാന്‍, തോമസ് ചെറുകര, ഡോക്ടര്‍ മാത്യു വൈരമണ്‍, വി.എന്‍.രാജു,  ജി. കെ.പിള്ള, അച്ഛന്‍ കുഞ്ഞ് എന്നിവര്‍ നിലവിളക്ക് കൊളുത്തി. ശ്രീമതി പൊന്നുപിള്ള അധ്യക്ഷ പ്രസംഗത്തില്‍ കേരളാ സീനിയേഴ്‌സിന്റെ ഹ്രസ്വമായ ഒരു ചരിത്രം, അതുപോലെ സമൂഹത്തിന് നല്‍കിയ നിസ്വാര്‍ത്ഥമായ സേവനങ്ങളെ പറ്റിയൊക്കെ പരാമര്‍ശിച്ച് സംസാരിച്ചു.

എസി ജോര്‍ജ് ഓണ സന്ദേശം നല്‍കി. നാട്ടില്‍ ആണെങ്കിലും മറുനാട്ടില്‍ ആണെങ്കിലും മലയാളിയുടെ ഏറ്റവും വലിയ  ആഘോഷങ്ങളുടെ ഒരു  ക്ലൈമാക്‌സ്  ആണ് ഓണം.  ജാതിമത വര്‍ഗ്ഗ ഭേദമന്യേ മലയാള ഒരുമയുടെ, തനിമയുടെ, മലയാളികളെ ഒരേ ചരടില്‍ കോര്‍ത്തിനക്കുന്ന, ആഘോഷവും, അനുസ്മരണയും ആണ് ഓണം. മലയാളിയുടെ മധുരിക്കുന്ന ഓര്‍മ്മകളെ താലോലിക്കുന്ന, മാവേലി തമ്പുരാന്റെ, കള്ളവും ചതിയും വഞ്ചനയും ഇല്ലാത്ത ഒരു നല്ല കാലത്തെ അനുസ്മരിക്കുന്ന നെഞ്ചോട് ചേര്‍ക്കുന്ന, അതുപോലെ സത്യവും നീതിയും എന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ഒരു തീവ്രമായ ആഗ്രഹം കൂടി ഈ ആഘോഷങ്ങളിലൂടെ നമ്മള്‍ പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

നാട്ടിലെയും വിദേശത്തേയും, ഓണാഘോഷങ്ങളെ പറ്റി, ഓണത്തെപ്പറ്റി നിലവിലുള്ള വിവിധ ഐതിഹ്യങ്ങളെ പറ്റിയൊക്കെ പരാമര്‍ശിച്ചുകൊണ്ട് ഇവിടത്തെ മലയാളി സമൂഹത്തിലെ പ്രഗല്‍ഭരായ ടോം എബ്രഹാം, എസ് കെ ചെറിയാന്‍, തോമസ് ചെറുകര, ഡോക്ടര്‍ മാത്യു വൈരമണ്‍, വി.എന്‍. രാജു,  ജി.കെ.  പിള്ള, അച്ഛന്‍ കുഞ്ഞ്,  ഗോപിനാഥപ്പണിക്കര്‍, ജോര്‍ജ് കാക്കനാട്ട്, ഫാന്‍സിമോള്‍ പള്ളാത്ത് മഠം,  വാവച്ചന്‍ മത്തായി, അറ്റോര്‍ണി ജീവാ,  തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഏവരും തങ്ങളുടെ പ്രസംഗത്തില്‍ ശ്രീമതി പൊന്നുപിള്ളയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെപ്പറ്റി പ്രകീര്‍ത്തിക്കാന്‍ മറന്നില്ല.

ഫ്യൂസ്റ്റനിലെ കേരള സീനിയേഴ്‌സ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായ സ്‌നേഹം സമത്വം സാഹോദര്യം എന്ന ചിന്തയോടെ ഇക്കാലമത്രയും ശ്രീമതി പൊന്നുപിള്ള യോടൊപ്പം പ്രവര്‍ത്തിച്ച മറിയാമ്മ ഉമ്മന്‍, രാജമ്മ ജോണ്‍സി, ഏലിക്കുട്ടി കുര്യാക്കോസ്, ലീലാമ്മ ജോണ്‍,  മാര്‍ത്ത ചാക്കോ, മേരിക്കുട്ടി എബ്രഹാം, ഏലിയാമ്മ, ജോസഫ്, ഓമന സ്റ്റാന്‍ലി,  ത്രേസിയാമ്മ ജോര്‍ജ്, എന്നിവര്‍ക്ക് അംഗീകാര സൂചകമായി യോഗം ഓരോ സാരി നല്‍കി ആദരിച്ചു. അതുപോലെ മലയാളി സീനിയേഴ്‌സ് പ്രസ്ഥാനത്തില്‍ നിന്ന് വിവിധ വര്‍ഷങ്ങളിലായി ചരമമടഞ്ഞവരെ  പ്രത്യേകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ആന്‍ഡ്രൂ  ജേക്കബ് പുതിയതും പഴയതുമായ വിവിധ ഗാനങ്ങള്‍ പാടി. കലാകാരന്‍ ബേബി, വിവിധ നാടക ഗാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഫ്‌ലൂട്ട് വായിച്ചു.  എം.ജോര്‍ജുകുട്ടി വടക്കണഴികത്തു മനോഹരമായ മംഗള കവിത അവതരിപ്പിച്ചു. വഞ്ചിപ്പാട്ടുകള്‍ക്കും, മറ്റു സമൂഹ ഗാനങ്ങള്‍ക്കും ആന്‍ഡ്രൂ ജേക്കപ്പും, ഫാന്‍സിമോള്‍ പള്ളാത്ത്മഠവും നേതൃത്വം നല്‍കി.

ജീവിതത്തിലെ ഏറിയ കാലം പുറം നാടുകളില്‍ കഴിഞ്ഞ കേരള സീനിയേഴ്‌സിന്റെ ചെറുപ്പകാല അനുഭവങ്ങള്‍ ചിലര്‍ വര്‍ണ്ണിക്കുകയുണ്ടായി. എന്താഘോഷം ഉണ്ടായാലും അതെല്ലാം മൂല്യാധിഷ്ഠിതമായിരിക്കണം എന്നും മാനവികതയും സേവനവും ആയിരിക്കണം ആഘോഷങ്ങളുടെയും ജീവിതത്തിന്റെയും അടിസ്ഥാന തത്വങ്ങളും മുഖമുദ്ര എന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.

വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ഏവരും ആസ്വദിച്ചു. ഓണസദ്യ കഴിഞ്ഞപ്പോള്‍ സദ്യ ഉണ്ട ഇലയില്‍ ഒന്നും അവശേഷിപ്പിക്കാതെ, ഇല ക്ലീന്‍ ആക്കി വെച്ച ശ്രീമതി അമ്മിണി സാബുവിന് സ്.കെ.ചെറിയാന്‍ പാരിതോഷികം നല്‍കി ആദരിച്ചു. അച്ചന്‍ കുഞ്ഞിന്റെ നന്ദി പ്രസംഗത്തോടെ  ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
 

ഹ്യൂസ്റ്റണ്‍ മലയാളി സീനിയേഴ്‌സ് ഓണം കേരളത്തനിമയില്‍ ഉജ്ജ്വലമായി
Join WhatsApp News
mathai Muuppan 2024-09-18 16:04:05
ബഹുമാനപ്പെട്ട മലയാളി സീനിയർ സിറ്റിസൺസ് ഓണം തകർത്തു വാരിയെല്ലോ. ഒരുകാലത്ത് ഇവരൊക്കെ ആയിരുന്നു നമ്മുടെ എല്ലാ സംഘടനകളും സ്ഥാപിച്ചതും വളർത്തു വലുതാക്കിയത്. ഇപ്പോൾ അമേരിക്കയിലെ പല സംഘടനകളും നയിക്കുന്ന ഭരിക്കുന്ന യുവതി യുവാക്കൾ ഇതൊന്നും കാര്യമായി അറിയുന്നില്ല. അവരും വിചാരിച്ചിരിക്കുന്നത് അവരാണ് ഇതെല്ലാം ഉണ്ടാക്കിയത് നയിക്കുന്നത് എന്നാണ്. അവരിൽ പലർക്കും സീനിയർ സിറ്റിസിനെ കാണുമ്പോൾ ഒരുതരം പുച്ഛമാണ്. അവരെ പലരംഗത്ത് നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. . പിന്നെ വയസ്സിന്റെ, അല്ലെങ്കിൽ ആരോഗ്യത്തിന്റെ കുറവുകൊണ്ട് അവരൊക്കെ എല്ലാറ്റിനും വരുന്നില്ല സംബന്ധിക്കുന്നില്ല. പലരുടെയും ചെവി കാര്യമായി കേൾക്കാൻ പാടില്ല, പലർക്കും സംസാരിക്കാനുള്ള, പിന്നെ ആരോഗ്യപരമായി ബുദ്ധിമുട്ട് ഒക്കെ ഉണ്ടെന്ന് നമ്മുടെ ചെറുപ്പക്കാർ മനസ്സിലാക്കണം. ഇവരൊക്കെ മിക്കവരും കൊച്ചുമക്കൾ ഒക്കെ ഉള്ളവരാണ്. ചിലരൊക്കെ നഴ്സിംഗ് ഹോമിലേക്ക് കാല് ചവിട്ടാൻ കാത്തിരിക്കുന്ന വരാണ്. പിന്നെ ചിലരെയൊക്കെ കണ്ടാല്, അവര് ഒത്തിരി വയസ് ഉള്ളവരാണെങ്കിലും ഒരുതരത്തിൽ നോക്കുമ്പോൾ, അതായത് 80ന്റെ പടിവാതുക്കൽ പോലും ഉള്ളവരെ നോക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് തോന്നിയേക്കാം അയാൾ അല്ലെങ്കിൽ, ആ വ്യക്തി വെറും 50 വയസ്സ് ഉള്ളവരാണെന്ന് പറഞ്ഞേക്കാം. എന്ന് കരുതി അത്തരം മനുഷ്യർക്ക് കായികമായ കഠിനമായ പണി കൊടുക്കരുത്. വയസ്സുള്ളവരെ അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ എങ്കിലും ഒരു കരുതൽ ൽ ഒരു ചെറിയ ബഹുമാനം കൊടുക്കുക. ചെറുപ്പക്കാരായി നിങ്ങളും ഒരു കാലത്ത് ഇത്തരം വയസ്സനായി മാറും. ഉണങ്ങിയ ഇല വീഴുമ്പോൾ പച്ചില ഇരുന്നു ചിരിക്കും. എന്നാൽ ആ പച്ചിലയും ഒരുകാലത്ത് ഉണങ്ങും എന്ന് ചിന്തിക്കുക. എല്ലാ സീനിയർ സിറ്റിസനും ആദരവോടെ ഓണം ആശംസിക്കുന്നു.
Donald MA (Eng.) Trump University 2024-09-18 18:56:30
They all look beautiful. Much better than Kamala. She is beautiful also. She called me yesterday and I wanted to talk to her all-day long, but she cut me off. She called me Don and told me she loves me but doesn't like my character'. I said, ' loved her but didn't like the laugh. All Malayalam looks good in that attire, kind of orange color like my hair. They need to change the hair color to orange. I see few old people with gray hair. Tie them up and dye their hair with orange color. Plese vote for me. Texas is my state. I like your Governer. Please stay away from him. He is rounding up all Haitians. He can get confused with Malayalees and Haitians. Did you find any pet in the food you were served? Lots of dogs and Cats are missing. Who is this Mathai Moopan? Watch him? He sounds like Idavela Babu. He is waiting for an Idavela to creep in. Beautiful people. I love Kamala. So I don't mind if you vote for her. She is beautiful.
kora Mathai 2024-09-19 21:52:47
മലയാളി സീനിയേഴ്സ്, നിങ്ങടെ ഓണാഘോഷ വാർത്ത കണ്ടിട്ട് നന്നായിരിക്കുന്നു ഗംഭീരമായിരിക്കുന്നു. വയസ്സായാൽ പിന്നെ നമ്മളെ ആർക്കും വേണ്ടല്ലോ. എവിടെ ചെന്നാലും നമ്മളെ ഒറ്റപ്പെടുത്തുന്നു. . ഏതായാലും നിങ്ങൾ ഒരു നല്ല കാര്യം ഇവിടെ ചെയ്തതായി കാണുന്നു. രാഷ്ട്രീയക്കാരെയോ സിനിമാതാരങ്ങളിൽ നിങ്ങൾ പൊക്കിക്കൊണ്ട് അതിഥികളായി . കൊണ്ടു വരാത്ത നന്നായി. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട ചില മേയറന്മാരെ, ജഡ്ജിമാരെ, പള്ളിയിൽ അച്ഛൻമാരെ, സിറ്റി കൗൺസിലർ മാരെ പൊക്കി കൊണ്ടുവന്ന, അവരെക്കൊണ്ട് വിളക്കും കത്തിച്ച്, അവരെ ദൈവമായി സ്റ്റേജിലും അവതരിപ്പിച്ച, അവരെയൊക്കെ തൊള്ള തുറന്ന മുദ്രാവാക്യങ്ങളും വിളിച്ച് അങ്ങ് പൊക്കി ആരാധിക്കുന്നു മറ്റു പല സംഘടനകളുടെയും ആ രീതി നിങ്ങൾ അങ്ങ് മാറ്റി. നിങ്ങൾ അത്തരക്കാർക്കായി വെയിറ്റ് ചെയ്തില്ല. അത്തരക്കാരെ പൊക്കി കൊണ്ടുവന്നില്ല. എന്നാൽ അമേരിക്കയിലെ മറ്റു സംഘടനക്കാർ അവരുടെ പ്രവർത്തിയിലും വാർത്തയിലും ഇത്തരം നേതാക്കളെ പൊക്കിക്കൊണ്ട് വന്ന് അവരുടെ ബോറടിപ്പിക്കുന്ന യാതൊരു കഴമ്പും ഇല്ലാത്ത സമയം കൊല്ല് പ്രസംഗങ്ങളും ഒക്കെ ഇവിടെ ഒഴിവാക്കി. അതിനു പകരം നിങ്ങൾ വളരെ സിമ്പിൾ, humble ആയ പാവപ്പെട്ട വയസ്സന്മാരെ , വയസ്സ് പെൺകൊടി മാരെയും കൊണ്ടുവന്നു. അങ്ങനെ എല്ലാവർക്കും മാതൃകയായി. സീനിയർ സിറ്റിസന്മാരെ നിങ്ങൾക്ക് അഭിവാദ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക