തെക്കന്‍ ഗസയിലെ റഫയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ നാല് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി ഹമാസ്. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കാപ്റ്റന്‍ ഡാനിയന്‍ മിസോണ്‍ തോഫ്(23), സ്റ്റാഫ് സര്‍ജന്റുമാരായ അഗം നായിം(20), അമിത് ബക്രി(21), ഡോത്ലാന്‍ ശിമോണ്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതേ ആക്രമണത്തില്‍ ശാകിത് ബറ്റാലിയനില്‍പ്പെട്ട ഒരു ഓഫിസര്‍ക്കും രണ്ട് സൈനികര്‍ക്കും ഗുരുതര പരിക്കേറ്റു. മറ്റു രണ്ടു സൈനികര്‍ക്ക് കൂടി സാരമല്ലാത്ത പരിക്കുണ്ട്.
ഇതോടെ ഗസയിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 348 ആയതായി ഇസ്രായേല്‍ അറിയിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇതിലും എത്രയോ ഇരട്ടി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസയിലെ കരയുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വനിതാ സൈനികയാണ് നായിം. റഫയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ റോക്കറ്റ പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു.