Image

മോഹന്‍ലാല്‍ അമ്മയുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അടുത്ത വൃത്തങ്ങള്‍

Published on 18 September, 2024
മോഹന്‍ലാല്‍ അമ്മയുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അടുത്ത വൃത്തങ്ങള്‍

മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അമ്മയുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അടുത്ത വൃത്തങ്ങള്‍. വാര്‍ത്ത തെറ്റാണെന്ന് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും വ്യക്തമാക്കി. ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ മോഹന്‍ലാല്‍ അംഗങ്ങളുടെ യോഗം വിളിച്ചു എന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്.

യോഗത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് എക്‌സിക്യുട്ടീവ് അംഗമായിരുന്ന ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. സമീപഭാവിയിലൊന്നും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അഡ്‌ഹോക് കമ്മിറ്റി പ്രതികരിച്ചത്.

അതേസമയം വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും, എക്‌സിക്യുട്ടീവ് കമ്മിറ്റിയടക്കം പിരിച്ചുവിടുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തണമെന്നാണ് ചട്ടം. ഇതിനിടെയാണ് ഓണ്‍ലൈന്‍ യോഗം വിളിച്ചുചേര്‍ത്തതായി വിനു മോഹന്‍ പറഞ്ഞു എന്ന് വാര്‍ത്ത പ്രചരിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക