Image

കരിപ്പൂരില്‍ വീണ്ടും സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

Published on 18 September, 2024
കരിപ്പൂരില്‍ വീണ്ടും സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

കോഴിക്കോട്: കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ വീണ്ടും റദ്ദാക്കി. ഇതോടെ വിമാനം പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തുവന്നു. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയത്. ഇതുവരെ പകരം വിമാനം ഏര്‍പ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നല്‍കണമെന്ന ആവശ്യവും സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് അംഗീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു.

സ്‌പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് പറയുന്നത്. ബോര്‍ഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നല്‍കിയില്ലെന്നും യാത്രക്കാരന്‍ ആരോപിച്ചു.

പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലര്‍ച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയത്. പണം തിരികെ നല്‍കാന്‍ 20 ദിവസം വരെ വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കി. ജോലി വിസയുടെ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ ആണ് യാത്ര മുടങ്ങി കിടക്കുന്നത്.

കരിപ്പൂരില്‍ സ്‌പെയ്‌സ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച പുലര്‍ച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂര്‍- ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കുക ഉണ്ടായി. ഉംറ തീര്‍ഥാടകരടക്കം വിമാനത്തില്‍ യാത്ര ചെയ്യേണ്ടത് 189 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നു യാത്രക്കാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക