തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉടന്‍ ഉപമുഖ്യമന്ത്രിാകുമെന്ന് ഡിഎംകെ. സ്റ്റാലിന്റെ കുടുംബത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും ഈയാഴ്ച തന്നെ പ്രഖ്യാപനവമുണ്ടാകുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
നടനും നിര്‍മ്മാതാവും കൂടിയായ ഉദയനിധി സ്റ്റാലിന്‍, നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ്.
ഇക്കഴിഞ്ഞ ദിവസം മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സൂചന നല്‍കിയിരുന്നു. നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.