ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 'ദി അമേരിക്കന്‍ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷന്‍' 2024 സെപ്തംബര്‍ 15 ഞായറാഴ്ച്ച ഫ്രീപോര്‍ട്ടിലുള്ള കൗ മെഡോ പാര്‍ക്കില്‍ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയില്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി.
സെനറ്റര്‍ കെവിന്‍ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റര്‍ കെവിന്‍ തോമസിന് പൂര്‍ണ പിന്തുണ നല്‍കി.
ചെണ്ടമേളവും തിരുവാതിര കളിയും, വടം വലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ഈ വള്ളം കളിക്ക് മാറ്റുകൂട്ടി.