Image

ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Published on 18 September, 2024
ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ്  യുവാവ്  മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കല്ലറ നീറുമണ്‍കടവ് സ്വദേശി സഞ്ജു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

സഞ്ജു കുടുംബവീട്ടിലേക്ക് പോകവേ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ കുടുംബവീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് സഞ്ജുവിനെ കണ്ടെത്തിയത്.

തുടര്‍ന്ന് പാങ്ങോട് പോലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക