Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം

Published on 18 September, 2024
അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുനും മറ്റ് രണ്ട് പേര്ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര് കാര്വാര് തുറമുഖത്ത് എത്തിക്കാന് വൈകും.

കടലില്‍കാറ്റ് ശക്തമായതിനാല് പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാന് കഴിയുന്നുള്ളൂ. ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില് നിന്നണ് പുറപ്പെട്ടത്. ഇന്നലെ പുലര്ച്ചെ അഞ്ചിനു ഡ്രഡ്ജര് ഉള്ള ടഗ് ബോട്ട് കാര്വാറിലേക്ക് പുറപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാര്വാര് തീരത്ത് എത്തിക്കാന് കഴിയൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കര്വാര് കളക്ടറേറ്റില് നടക്കുന്ന യോഗത്തില്‍ എപ്പോള് ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ട് പോകും എന്നതില്‍ അന്തിമ തീരുമാനമുണ്ടാകും. ഡ്രജര് എത്തിച്ച്‌ പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടാകും തിരച്ചില്‍ പുനഃരാരംഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക