Image

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് – ഫോർട്ട്‌ വർത്തിന്റെ ഓണാഘോഷം വർണാഭമായി

Published on 18 September, 2024
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് – ഫോർട്ട്‌ വർത്തിന്റെ ഓണാഘോഷം വർണാഭമായി

ഡാളസ്: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് – ഫോർട്ട്‌ വർത്തിന്റെ (KCADFW) ഓണാഘോഷവും കമ്മ്യൂണിറ്റി സെന്റർ പുതുക്കി പണിയുന്ന പദ്ധതിക്കുള്ള ഫണ്ട്‌ പിരിവിനായുള്ള പദ്ധതിയുടെ ഉത് ഘാടനവും സെപ്റ്റംബർ 14ന് ശനിയാഴ്ച ഫാർമേഴ്‌സ് ബ്രാഞ്ചിലെ ക്നാനായ പള്ളിയോട് ചേർന്നുള്ള ക്നായി തൊമ്മൻ ഹാളിൽ വളരെ ഗംഭീരമായി നടത്തി. KCCNA പ്രസിഡന്റ്‌ ഷാജി എടാട്ടും, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും മുഖ്യാതിഥികളായി പങ്കെടുത്തു. 

രാവിലെ 9 മണിയോടുകൂടി ആരംഭിച്ച കലാ മത്സരങ്ങൾ ഏതാണ്ട് 6 മണിയോടുകൂടിയാണ് പൂർത്തിയായത്. കലാ മത്സരങ്ങളിൽ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരയുള്ള 400-ല്പരം മത്സരാർഥികൾ പങ്കെടുത്തു.താലപ്പൊലികളോടും മുത്തുക്കു ടകളേന്തിയ മലയാളി മങ്കമാരും ചെണ്ടവാദ്യമേളങ്ങളും ചുണ്ടൻവള്ളവും അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയോടെ അതിഥികളെയും മാവേലി മന്നനെയും വേദിയിലേക്ക് ആനയിച്ചു.മലയാളിയായതിലും ക്നാനായ സമുദായത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും ക്നാനായ സമുദായസംഘടനകളുടെ നേതൃത്വത്തിലേക്ക് യുവജനങ്ങൾ കടന്നുവരണമെന്നും മേയർ റോബിൻ ഇലക്കാട്ടു തന്റെ ഉത്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

പ്രവാസി ലോകത്തു ക്നാനായ സമുദായം എക്കാലത്തും കേരളതനിമ വളരെ അഭിമാനത്തോടെ ആഘോഷി ക്കാറുണ്ടെന്ന് KCCNA പ്രസിഡന്റ്‌ ഷാജി എടാട്ട് തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഷാജി എടാട്ട്, KCADFW യൂണിറ്റിനു ഹൃദയംഗമമായ ഓണാശംസകൾ നേരുകയും കഴിഞ്ഞ KCCNA കൺവെൻഷനിൽ ഡാളസിന്റെ ശക്തമായ പങ്കാളിത്തത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു. മെസ്ക്വിറ്റിലെ കമ്മ്യൂണിറ്റി സെന്റർ റീനോവേഷൻ പദ്ധതിയുടെ ഫണ്ട്‌ ശേഖരണത്തിന്റെ ഉത്ഘാടനം ശ്രീ. ഷാജി എടാട്ട് KCADFW യുടെ ആദ്യ പ്രസിഡന്റ്‌ ടോമി തൈത്ത റപ്പെലിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് നിർവ്വഹിച്ചു. തുടർന്ന് മുൻ പ്രസിഡന്റ്റുമാരായ തോമസ് ചാക്കോ ചെന്നങ്ങാട്ട്, സുചിത് ചെന്നങ്ങാട്ട്, അബ്രഹാം തറ ത്തട്ടേൽ,സിബി കാരക്കാട്ടിൽ, സാബു തടത്തിൽ, ടെറി വാളച്ചേരിൽ ,തോമസ് ചെന്നങ്ങാട്ട് എന്നിവരിൽ നിന്നും ഷാജി എടാട്ടും KCADFW പ്രസിഡന്റ്‌ വിനീത് കടുതോടിയിലും സംഭാവന ഏറ്റുവാങ്ങി.



KCADFW -വിന്റെ ഈ സ്വപ്നപ ദ്ധതിയുടെ വിജയത്തിനായി KCCNA എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഷാജി എടാട്ട് കൂട്ടിച്ചേർത്തു. ഇതിലേക്കായുള്ള ഷാജി & മിനി എടാട്ട് ഫാമിലിയുടെ സംഭാവന അദ്ദേഹം വെളിപ്പെടുത്തി.
ഈ പ്രോജെക്ടിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായം KCADFW പ്രസിഡന്റ് വിനീത് അഭ്യർത്ഥിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയോട്കൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

KCADFW പ്രസിഡന്റ്‌ വിനീത് കടുതോ ടിയിൽ, വൈസ് പ്രസിഡന്റ് ജ്യോതിഷ് കണ്ടത്തിൽ, സെക്രട്ടറി ജിസ് കളപ്പുരയിൽ, ജോയിന്റ് സെക്രട്ടറി ബിജു ചെരുവൻകാലായിൽ, ട്രെഷറർ ടിമ്മി അരീച്ചിറ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. ടീന ജെയിംസ് കുഴിപ്പിലിന്റെ നേതൃത്വത്തിലുള്ള കൾച്ചറൽ കമ്മറ്റിയാണ് കലാ മത്സരങ്ങൾ സംഘ ടിപ്പിച്ചത്. വിമൻസ് ഫോറം, യുവജനവേദി,KCYL എന്നീ ഉപസംഘടനകൾ പരിപാടിയുടെ വിജയത്തിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പ്രവർത്തിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക