ടൊറന്റോ: കോടീശ്വരന്മാരുടെ സ്വപ്ന രാജ്യമായി അമേരിക്കയും കാനഡയും. താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനുമുള്ള ആകര്‍ഷകമായ സ്ഥലമെന്ന നിലയില്‍ കോടീശ്വരന്‍മാരുടെയും ഇഷ്ടരാജ്യങ്ങളിലൊന്നായി കാനഡ. 2024-ല്‍ കാനഡയിലേക്ക് കുടിയേറിയ കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ കാനഡ നാലാം സ്ഥാനത്ത് എത്തിയതായി ഹെന്‍ലിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാനഡയിലെ ശക്തമായ സമ്പദ്വ്യവസ്ഥ, രാഷ്ട്രീയ സ്ഥിരത, സ്വാഗതാര്‍ഹമായ ഇമിഗ്രേഷന്‍ നയങ്ങള്‍ എന്നിവയാണ് കോടീശ്വരന്മാരെ ആകര്‍ഷിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി കാനഡ നാലാം സ്ഥാനം സ്വന്തമാക്കിയത്. ഓസ്ട്രേലിയ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2024-ല്‍ ഏകദേശം 128,000 കോടീശ്വരന്മാര്‍ പുതിയ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് പ്രതീക്ഷിക്കുന്നു.
കോടീശ്വരന്‍മാരുടെ കുടിയേറ്റം വര്‍ധിക്കുന്നതിലൂടെ ഉണ്ടാകുന്ന സമ്പത്ത് പ്രയോജനപ്പെടുത്താനും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും കാനഡയെ സഹായിക്കും. കാനഡയിലേക്കുള്ള കോടീശ്വരന്‍മാരുടെ കുടിയേറ്റത്തിന്റെ നേട്ടങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രാദേശിക ബിസിനസുകളിലെ നിക്ഷേപം മുതല്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും വളര്‍ച്ച വരെ ഉള്‍പ്പെടുന്നു.